പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ (95) അന്തരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി മൊഹാലിയിലെ ഫോർടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയായിരുന്നു അന്ത്യം.
മൊഹാലിയിൽ നിന്നും നാളെ രാവിലെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മദേശമായ ബാദലിൽ എത്തിക്കും. ഇവിടെയായിരിക്കും അന്ത്യകർമങ്ങൾ നടക്കുക.
Also Read- അമൃത്പാല്‍ സിംഗ്: ഭിന്ദ്രന്‍വാല 2.0 ആക്കാൻ പാക് ഐഎസ്ഐ തിരഞ്ഞെടുത്തയാൾ; വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ് ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്. തിങ്കളാഴ്ച്ച ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു. ഈ സ്ഥിതി തുടർന്നാൽ സ്വകാര്യ വാർഡിലേക്ക് മാറ്റാമെന്ന് തീരുമാനിച്ചിരിക്കേയായിരുന്നു അന്ത്യം.
1970-1971 , 1977 മുതൽ 1980 വരെയും, 1997 മുതൽ 2002 വരെയും, 2007 മുതൽ 2012 വരേയും 2012 മുതൽ 2017 വരെയും അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിംഗ് ബാദൽ. 1995 മുതൽ 2008 വരെ ശിരോമണി അകാലി ദൾ പ്രസിഡന്റായിരുന്നു.
1947-ലാണ് ബാദൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പഞ്ചാബ് രാഷ്ട്രീയത്തിലേക്ക് ഉയരുന്നതിന് മുമ്പ് അദ്ദേഹം ബാദൽ ഗ്രാമത്തിന്റെ സർപഞ്ചും പിന്നീട് ബ്ലോക്ക് സമിതിയുടെ ചെയർമാനുമായിരുന്നു. ശിരോമണി അകാലിദൾ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് 1957-ൽ പഞ്ചാബ് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.
1970-ൽ ആദ്യമായി അദ്ദേഹം ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Punjab