ശ്രീനഗർ: ജമ്മു കശ്മീര്‍ പുല്‍വാമയില്‍ മുൻ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചുകൊന്നു. ആഷിഖ് അഹമ്മദ് നായിക് എന്നയാളാണ് വെടിയേറ്റ് മരിച്ചത്. പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് നിൽക്കുകയായിരുന്ന ആഷിഖിനെതിരെ മുഖംമൂടിധരിച്ചെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഫെബ്രുവരി 18ന് ഇതേ പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.
ഭീകര സംഘത്തില്‍പ്പെട്ടയാളാണ് വെടിവെച്ചതെന്നാണ് സൂചന. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. മുൻ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ആഷിഖ് ജോലി രാജിവെച്ച് ജമ്മു കശ്മീർ ലൈറ്റ് ഇൻഫന്ററിയിൽ ചേർന്നിരുന്നു. എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഈ ജോലിയും അദ്ദേഹം രാജിവെച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.