• HOME
  • »
  • NEWS
  • »
  • india
  • »
  • 'മുൻകാല പാപങ്ങളുടെ പ്രായശ്ചിത്തം'; ബിജെപിയില്‍ ചേർന്ന ശേഷം വേദിയിൽ ഏത്തമിട്ട് മുൻ തൃണമുൽ നേതാവ്

'മുൻകാല പാപങ്ങളുടെ പ്രായശ്ചിത്തം'; ബിജെപിയില്‍ ചേർന്ന ശേഷം വേദിയിൽ ഏത്തമിട്ട് മുൻ തൃണമുൽ നേതാവ്

സ്വേച്ഛാധിപതികളായ തൃണമൂലിനൊപ്പം ഉണ്ടായിരുന്ന കാലത്ത് ചെയ്ത പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണിത്.

  • Last Updated :
  • Share this:
    കൊൽക്കത്ത: ബിജെപിയിൽ അംഗത്വം സ്വീകരിച്ച ശേഷം പൊതുവേദിയിൽ ഏത്തമിട്ട് തൃണമൂൽ കോണ്‍ഗ്രസ് മുൻനേതാവ്. തൃണമുലിന്‍റെ കരുത്തുറ്റ നേതാവായി അറിയപ്പെടുന്ന സുവേന്ദു അധികാരിയുടെ അടുത്ത അനുയായി ആയിരുന്ന സുശാന്ത പൽ ആണ് ബിജെപിയിൽ ചേർന്ന ശേഷം പൊതുവേദിയിൽ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.സംസ്ഥാനം ഭരിക്കുന്ന പാർട്ടിയിൽ അംഗമായിരുന്ന കാലത്ത് താന്‍ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം എന്ന് പറഞ്ഞു കൊണ്ടാണ് ആളുകള്‍ നിറങ്ങ ചടങ്ങിൽ ഇയാളുടെ ഏത്തമിടൽ.

    പര്‍ബോ മേദ്നിപുരിലെ പിങ്ക്ളയിൽ നടന്ന ഒരു റാലിക്കിടെ ബിജെപി പതാക സ്വീകരിച്ച ശേഷം പെട്ടെന്ന് പ്രസംഗം പാതിവഴിയിൽ നിർത്തിയാണ് ചെവിയിൽ പിടിച്ചു കൊണ്ട് സുശാന്ത ഏത്തമിടാൻ തുടങ്ങിയത്. 'സ്വേച്ഛാധിപതികളായ തൃണമൂലിനൊപ്പം ഉണ്ടായിരുന്ന കാലത്ത് ചെയ്ത പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണിത്. അവർക്കൊപ്പമുണ്ടായിരുന്നപ്പോൾ ഉന്നത നേതൃത്വം അവര്‍ക്ക് തോന്നിയ പോലെ നൽകിയ ജനവിരുദ്ധമായ പല നിർദേശങ്ങളും പാലിക്കേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ഓർത്ത് ഞാനിപ്പോൾ പശ്ചാത്തപിക്കുന്നു' എന്നായിരുന്നു സ്വയം ഏത്തമിടൽ ശിക്ഷ നടപ്പാക്കി സുശാന്ത പറഞ്ഞത്.

    Also Read-Explained| രാഹുലിന്റെ തട്ടകത്തിൽ സംഭവിക്കുന്നതെന്ത്? വയനാട്ടിൽ നേതാക്കൾ പാർട്ടി മാറിക്കളിക്കുന്നതെന്തുകൊണ്ട്?

    തൃണമൂലിന്‍റ ഖരഗ്പുർ നമ്പർ 2 ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആയിരുന്ന വ്യക്തിയാണ് സുശാന്ത. 2018 ൽ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത തൃണമൂൽ, അന്ന് സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിച്ചില്ലെന്നും ഇയാൾ ആരോപിച്ചു. 'പാർട്ടിക്കുള്ളിൽ എനിക്ക് വീർപ്പുമുട്ടൽ അനുഭവപ്പെട്ട് തുടങ്ങി. പ്രതിഷേധ ശബ്ദം ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും വായമൂടിയക്കെട്ടിയത് പോലെ ആയിരുന്നു. അതുകൊണ്ടാണ് ബിജെപിയിലേക്ക് വന്നത്' സുശാന്ത പറയുന്നു.



    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബലപ്രയോഗത്തിലൂടെ 2018 ൽ സ്വതന്ത്രവും നീതിയുക്തവുമായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ടിഎംസി അനുവദിച്ചില്ലെന്ന് ആരോപിച്ച പാൽ പറഞ്ഞു, “എനിക്ക് ക്ലസ്റ്റ്രോഫോബിക് അനുഭവപ്പെടുന്നതിനാൽ ഞാൻ ബിജെപിയിൽ ചേർന്നു. എനിക്ക് പ്രതിഷേധിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എന്റെ ശബ്ദം അമ്പരന്നു. ” റാലിയിൽ പങ്കെടുത്ത ബിജെപി അനുയായികൾ ‘ജയ് ശ്രീ റാം’ മുദ്രാവാക്യം വിളിച്ചപ്പോൾ പലരും പരിഭ്രാന്തരായി.സുശാന്ത വേദിയിൽ ഏത്തമിടുന്നതിനിടെ ചടങ്ങിലുണ്ടായിരുന്ന ബിജെപി അനുയായികൾ 'ജയ് ശ്രീറാം'എന്ന് വിളിക്കുന്നുണ്ടായിരുന്നു.



    അതേസമയം നാലുവർഷം മുമ്പ് തന്നെ തൃണമൂലിന്‍റെ എല്ലാ ചുമതലകളിൽ നിന്നും സുശാന്ത പലിനെ ഒഴിവാക്കിയിരുന്നു എന്നാണ് പാർട്ടി ജില്ലാ യൂണിറ്റ് പ്രസിഡന്‍റ് അജിത് മേഥി പറയുന്നത്. ബിജെപിക്കൊപ്പം ചേർന്ന് ഇയാൾ ഇപ്പോൾ 'നാടകം' കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
    Published by:Asha Sulfiker
    First published: