• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

LIVE: കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി

Malayalam.news18.com | July 30, 2018, 11:28 PM IST
facebook Twitter google Linkedin
Last Updated July 30, 2018
auto-refresh
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും കരുണാനിധിയെ സന്ദർശിച്ചു. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരും അറിയിച്ചു.

മക്കളും കൊച്ചുമക്കളും ഉൾപ്പെടെയുള്ള എല്ലാ ബന്ധുക്കളും ചെന്നൈ കാവേരി ആശുപത്രിയിലാണുള്ളത്. അതേസമയം, ചെന്നൈയിലേക്ക് ഡി എം കെ പ്രവർത്തകർ ഒഴുകിയെത്തുകയാണ്. കാവേരി ആശുപത്രിയുടെ മുമ്പിൽ നൂറുകണക്കിന് ഡി എം കെ പ്രവർത്തകരാണ് ഉള്ളത്.

ആരോഗ്യനില മെച്ചപ്പെട്ടുവെന്നും എല്ലാവരും പിരിഞ്ഞു പോകണമെന്നുമുള്ള ഡിഎംകെ നേതാക്കളുടെ അഭ്യർഥന അവഗണിച്ച് ആയിരക്കണക്കിനാളുകൾ ഇപ്പോഴും ആശുപത്രി പരിസരത്തു തുടരുകയാണ്. വൻ പൊലീസ് സംഘവും സ്ഥലത്തുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെ ഡിഎംകെ അണികളുടെ വികാരപ്രകടനങ്ങൾ അതിരുവിടുകയും പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. രാത്രി ഏഴരയോടെ കരുണാനിധിയുടെ സ്ഥിതി വഷളായതിനു പിന്നാലെയായിരുന്നു ഇത്. തുടർന്നു കുടുംബാംഗങ്ങളും മുതിർന്ന നേതാക്കളും ആശുപത്രിയിലേക്കു പാഞ്ഞെത്തി. അതോടെ, അഭ്യൂഹങ്ങളും ശക്തമായി. കൂടുതൽ പ്രവർത്തകർ ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടി. രാത്രി 9.50 നു മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ സ്ഥിതി വഷളായെങ്കിലും പിന്നീടു മെച്ചപ്പെട്ടുവെന്നായിരുന്നു ബുള്ളറ്റിൻ.

ആശ്വാസ വാർത്തയെത്തിയിട്ടും പക്ഷേ,  പ്രവർത്തകർ പിരിഞ്ഞുപോയില്ല. രാത്രി 10.15 നു മുൻ കേന്ദ്ര മന്ത്രി രാജ മാധ്യമങ്ങൾക്കു മുന്നിലെത്തി മെഡിക്കൽ ബുള്ളറ്റിനിലെ ഹ്രസ്വവിവരങ്ങൾ അതേപടി ആവർത്തിച്ചുവെങ്കിലും കൂടുതൽ പ്രതികരണങ്ങൾ ഒഴിവാക്കി. ബഹളം തുടർന്ന പ്രവർത്തകരെ സമാധാനിപ്പിക്കാൻ അദ്ദേഹം വാഹനത്തിനു മുകളിൽ കയറി നിന്നു മൈക്കിലൂടെ അഭ്യർഥന നടത്തിയെങ്കിലും ഫലിച്ചില്ല. നേതാക്കളുടെ വാക്കുകൾ പാഴായതോടെ അതുവരെ നിയന്ത്രണം പാലിച്ച പൊലീസ് ലാത്തി വീശുകയായിരുന്നു.
6:57 pm (IST)

 

 


6:31 pm (IST)

5:38 pm (IST)

Load More