നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Oscar Fernandes | കുച്ചിപ്പുടി;യക്ഷഗാനം, യോഗ,കബഡി; കലയും രാഷ്ട്രീയവും ചേര്‍ന്ന ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍

  Oscar Fernandes | കുച്ചിപ്പുടി;യക്ഷഗാനം, യോഗ,കബഡി; കലയും രാഷ്ട്രീയവും ചേര്‍ന്ന ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍

  ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്

  • Share this:
   അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല, മികവുറ്റ കുച്ചിപ്പുടി, യക്ഷഗാന കലാകാരന്‍ കൂടിയായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1980 ല്‍ ലോക്‌സഭയിലേക്ക് ആദ്യമായി ഉഡുപ്പിയില്‍ നിന്നാണ് വിജയിച്ചെത്തിയത്.

   പതിനെട്ട് വര്‍ഷക്കാലം ഉഡുപ്പിയില്‍ നിന്നുള്ള എംപിയായിരുന്നു ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും എഐസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

   കോണ്‍ഗ്രസിലെ തന്നെ ഏറ്റവും വിശ്വസ്തനായ നേതാവായാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അറിയപ്പെട്ടിരുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ ഗതാഗത, റോഡ്, ഹൈവേ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം അതേ കാലയളവില്‍, തൊഴില്‍ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചിരുന്നു.

   ഉഡുപ്പി സ്വദേശിയായ അദ്ദേഹം 1980 കളുടെ അവസാനത്തില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരന്നു. അതിനുമുമ്പ് 1983 ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ജോയിന്റ് സെക്രട്ടറിയായി. 1983 നും 1997 നും ഇടയില്‍ അഞ്ചു തവണ ലോക്സഭാ അംഗമായി പ്രവര്‍ത്തിച്ചു.1998 ഏപ്രിലിലാണ് ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

   1999 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി രാജ്യ സഭാംഗമായി ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ നാമ നിര്‍ദേശം ചെയ്യത്. വലിയ രാഷ്ട്രീയ തന്ത്രജ്ഞനായിരുന്ന അദ്ദേഹം ബ്രദര്‍ ഓസ്‌കാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ നാഗാലാന്‍ഡിലെ വിഘടനവാദികളുമായുള്ള ചര്‍ച്ചകളിലും വലിയ വിജയം കണ്ടിരുന്നു.

   ഉഡുപ്പി ബോര്‍ഡ് ഹൈസ്‌കൂളിലെ പ്രിന്‍സിപ്പാളായിരുന്ന റ്വോക് ഫെര്‍ണാണ്ടസിന്റെയും ആദ്യ വനിത മജിസ്‌ട്രേറ്റ് ആയിരുന്ന ലിയോനിസ ഫെര്‍ണാണ്ടസുമാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ മാതാപിതാക്കള്‍. കൃഷിയിലും തല്‍പരനായിരുന്ന ഓസ്‌കാര്‍ മികച്ച കര്‍ഷകനായി പേരെടുക്കുകയും ചെയ്തിരുന്നു. ജാതിമതമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ട നേതാവായിരുന്ന അദ്ദേഹം നിരവധി സ്ഥലങ്ങളില്‍ യോഗാഭ്യാസ പ്രകടനങ്ങളും നടത്തിയിരുന്നു.
   Published by:Karthika M
   First published:
   )}