• HOME
  • »
  • NEWS
  • »
  • india
  • »
  • Ashwani Kumar Quits Congress| മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ കോൺഗ്രസ് വിട്ടു

Ashwani Kumar Quits Congress| മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ കോൺഗ്രസ് വിട്ടു

യുപിഎ സർക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അശ്വനി കുമാർ

അശ്വനി കുമാർ

അശ്വനി കുമാർ

  • Share this:
    ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ (punjab) കോൺഗ്രസിന് (congress) വീണ്ടും തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അശ്വനി കുമാറാണ് (ashwani kumar) പാർട്ടി വിട്ടത്. സംസ്ഥാന കോൺഗ്രസിൽ ഒതുക്കപ്പെട്ട സാഹചര്യമാണുള്ളതെന്നും പാർട്ടി വിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് (sonia gandhi) അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുപിഎ സർക്കാരിന്റെ കാലത്ത് നിയമമന്ത്രിയായിരുന്നു അശ്വനി കുമാർ.

    ''നിലവിലെ സാഹചര്യത്തിൽ തന്റെ അന്തസിന് യോജിച്ച രീതിയിൽ, പാർട്ടിക്ക് പുറത്ത് നിന്നുകൊണ്ട് ദേശീയ വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു'' - അശ്വനി കുമാർ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു. 46 വർഷത്തെ കോൺഗ്രസ് ബന്ധമാണ് അശ്വനി കുമാർ ഉപേക്ഷിക്കുന്നത്. മുൻകാലങ്ങളിൽ തനിക്ക് നൽകിയ പരിഗണനയ്ക്ക് നന്ദി പറയുന്നുവെന്നും എന്നാൽ പൊതുപ്രവർത്തനം തുടരുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

    Also Read- PM Modi |സുഷമ സ്വരാജിന്റെ ജന്മദിനത്തില്‍ 25 വര്‍ഷം മുന്‍പുള്ള ഒരു ഓര്‍മ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളായിരുന്നു അശ്വനി കുമാർ. നേരത്തെ പാർട്ടിക്കകത്ത് നിന്ന് കൊണ്ട് മുതിർന്ന 23 നേതാക്കൾ സോണിയാ ഗാന്ധിക്ക്, തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് കത്തയച്ചപ്പോൾ അതിനെ ശക്തമായി എതിർത്ത നേതാക്കളിൽ ഒരാൾ കൂടിയാണ് അശ്വനികുമാർ.

    69കാരനായ അശ്വനി കുമാർ ഏറ്റവും പ്രായം കുറഞ്ഞ അഡീഷണൽ സോളിസിറ്റർ ജനറൽമാരിൽ ഒരാളായിരുന്നു. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം യുപിഎ സർക്കാരിൽ നിയമവകുപ്പിനെ കുടാതെ മറ്റു വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു. 2012 ഒക്ടോബർ മുതൽ 2013 മെയ് വരെ നിയമവകുപ്പ് മന്ത്രിയായിരുന്നു. 2011 ജനുവരി മുതൽ 2013 മെയ് വരെ ശാസ്ത്ര, സാങ്കേതിക, ആസൂത്രണ വകുപ്പുകളുടെ ചുമതല വഹിച്ചു. 2011 ജനുവരി മുതൽ ജൂലൈ വരെ പാർലമെന്ററി കാര്യ മന്ത്രിയായും പ്രവർത്തിച്ചു.

    Also Read- Krishna Temple | ഹിന്ദു വിശ്വാസികൾക്കായി കൃഷ്ണ ക്ഷേത്രം പണിത് മുസ്ലീം വ്യവസായി; ക്ഷേത്രത്തിനായി ചെലവഴിച്ചത് 42 ലക്ഷം രൂപ

    പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒതുക്കപ്പെട്ടതിൽ അശ്വനി കുമാർ അസംതൃപ്തനായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

    English Summary: Senior Congress leader and former Union Law Minister Ashwani Kumar quit the party on Tuesday, in yet another setback for the Grand Old Party ahead of Punjab elections as it fights to keep its house in order amid multiple desertions.
    Published by:Rajesh V
    First published: