നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​ധ​ന​ഞ്ജ​യ കു​മാ​ര്‍ അ​ന്ത​രി​ച്ചു

  മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​ധ​ന​ഞ്ജ​യ കു​മാ​ര്‍ അ​ന്ത​രി​ച്ചു

  വാ​ജ്പേ​യ് മ​ന്ത്രി​സ​ഭ​യി​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ആ​ന്‍‌​ഡ് ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്നു

  dhananjay kumar

  dhananjay kumar

  • Share this:
   ബം​ഗ​ളൂ​രു: മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ മുന്‍ ബിജെപി നേതാവുമായിരുന്ന വി. ധനഞ്ജയ് കുമാര്‍(67) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്ന ധനഞ്ജയ കുമാർ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

   വാ​ജ്പേ​യ് മ​ന്ത്രി​സ​ഭ​യി​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ആ​ന്‍‌​ഡ് ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് സ​ഹ​മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. രണ്ട് വർഷം മുൻപ് ബിജെപിയിൽ നിന്നും രാജിവെച്ച് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.

   Also read: തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുമാറ്റം; മുൻ ബിജെഡി നേതാവ് ബിജെപിയിൽ

   1991ൽ ​കോ​ൺ​ഗ്ര​സി​ലെ ബി. ​ജ​നാ​ർ​ദ​ന പൂ​ജാ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് ആദ്യമായി ലോ​ക്സ​ഭ​യി​ലെ​ത്തിയത്. നാ​ലു ത​വ​ണ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം.​പി​യായി. മൂ​ന്നു​ത​വ​ണ കേ​ന്ദ്ര മ​ന്ത്രി​യാ​യി. വ്യോ​മ​യാ​നം, ടെ​ക്സ്​​റ്റൈ​ൽ​സ് എ​ന്നി​വ​യു​ടെ ചു​മ​ത​ല വ​ഹി​ച്ചിട്ടുണ്ട്.

   2012ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് യെ​ദി​യൂ​ര​പ്പ​യെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ചു രം​ഗ​ത്തെ​ത്തിയതിന് പാ​ർ​ട്ടി പു​റ​ത്താ​ക്കി. എന്നാൽ 2015ൽ ​യെ​ദി​യൂ​ര​പ്പ​യു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​രം തി​രി​ച്ച് ബി.​ജെ.​പി​യി​ലെ​ത്തിയെങ്കിലും പിന്നീട് വീണ്ടും കോൺഗ്രസിൽ ചേർന്നു.
   First published: