നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പി.ചിദംബരം AICC ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി; ആരോപണങ്ങൾ തള്ളി

  പി.ചിദംബരം AICC ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി; ആരോപണങ്ങൾ തള്ളി

  തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം.

  Congress leader P Chidambaram

  Congress leader P Chidambaram

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. രാവിലെ മുതൽ അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിയാതിരുന്ന പി ചിദംബരം എ ഐ സി സി ആസ്ഥാനത്ത് വൈകുന്നേരം വാർത്താസമ്മേളനം നടത്തി.

   അതേസമയം, എൻഫോഴ്സ്മെന്‍റ്, സിബിഐ സംഘങ്ങൾ എഐസിസി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ചിദംബരം നിഷേധിച്ചു. കേസിൽ താൻ പ്രതിയോ ആരോപണവിധേയനോ അല്ലെന്ന് ചിദംബരം പറഞ്ഞു. കേസിൽ തനിക്കോ കുടുംബത്തിനോ പങ്കില്ല. ഇപ്പോൾ നടക്കുന്നത് പ്രതികാരനടപടിയാണെന്നും ചിദംബരം വിശദീകരിച്ചു.

   സിബിഐ എഫ് ആ ഐ ആറിൽ തന്‍റെ പേരില്ല. സി ബി ഐ കുറ്റപത്രം നൽകിയിട്ടില്ല. ഐ എൻ എക്സ് മീഡിയ കേസിൽ പ്രതിയോ ആരോപണവിധേയനോ അല്ല. ഇപ്പോൾ നടക്കുന്നത് പ്രതികാരനടപടിയാണ്. കേസിൽ തനിക്കോ തന്‍റെ കുടുംബത്തിനോ പങ്കില്ല. ജീവനേക്കാൾ പ്രിയപ്പെട്ടതാണ് സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.

   അറസ്റ്റ് തടയുന്നതിനുള്ള ഹർജി പരിഗണിച്ചില്ല; ചിദംബരത്തിന്‍റെ ജാമ്യഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും

   കീഴടങ്ങില്ലെന്നും തനിക്ക് നിയമപരിരക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തയ്യാറാക്കിയ പ്രസ്താവനയാണ് വാർത്താസമ്മേളനത്തിൽ പി.ചിദംബരം വായിച്ചത്. തനിക്കെതിരെ കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ചിദംബരം പറഞ്ഞു. ഇന്ന് അഞ്ചുതവണ സി ബി ഐ ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തിയിരുന്നെങ്കിലും ചിദംബരത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. അതേസമയം, വാർത്താസമ്മേളനത്തിനു ശേഷം ചിദംബരം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് പോയി.

   First published: