HOME /NEWS /India / ചിദംബരത്തിന് ജാമ്യമില്ല; ഇടക്കാല ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ചിദംബരത്തിന് ജാമ്യമില്ല; ഇടക്കാല ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Chidambaram

Chidambaram

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ തിഹാര്‍ ജയിലേക്ക് അയയ്ക്കരുതെന്ന് സുപ്രീംകോടതി ഇന്ന് പറഞ്ഞിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.ചിദംബരത്തിന് ജാമ്യമില്ല. ജാമ്യം ലഭിക്കാത്ത പശ്ചാത്തലത്തിൽ ചിദംബരത്തിന്‍റെ കസ്റ്റഡി നാളത്തേക്ക് നീട്ടി. ചിദംബരത്തിന്‍റെ ജാമ്യഹർജി റോസ് അവന്യൂ കോടതിയിൽ നാളെ പരിഗണിക്കും.

    അതേസമയം, ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ തിഹാര്‍ ജയിലേക്ക് അയയ്ക്കരുതെന്ന് സുപ്രീംകോടതി ഇന്ന് പറഞ്ഞിരുന്നു. വീട്ടു തടങ്കലില്‍ പാര്‍പ്പിക്കുകയോ ഇടക്കാലജാമ്യം അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നിര്‍ദ്ദേശം.

    ചിദംബരത്തിന് താൽക്കാലിക ആശ്വാസം; തീഹാര്‍ ജയിലിലേക്ക് അയയ്‌ക്കേണ്ടെന്ന് സുപ്രീംകോടതി

    ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് വിചാരണക്കോടതിയോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇടക്കാല ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചില്ലെങ്കില്‍ സി.ബി.ഐ കസ്റ്റഡി മൂന്നുദിവസം കൂടി ദീര്‍ഘിപ്പിച്ചതായി കരുതണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    മുതിര്‍ന്ന അഭാഭാഷകനും കോണ്‍ഗ്രസ് നേതാവുമായി കപില്‍ സിബലാണ് ചിദംബരത്തിനു വേണ്ടി ഹാജരായത്.

    First published:

    Tags: Interim Bail, P chidambaram, P Chidambaram INX Media Case