• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുൻ കേന്ദ്രമന്ത്രി ജയ്പാൽ റെഡ്ഡി അന്തരിച്ചു

news18
Updated: July 28, 2019, 9:27 AM IST
മുൻ കേന്ദ്രമന്ത്രി ജയ്പാൽ റെഡ്ഡി അന്തരിച്ചു
jaipal-reddy
  • News18
  • Last Updated: July 28, 2019, 9:27 AM IST IST
  • Share this:
ഹൈദരാബാദ്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എസ് ജയ്പാൽ റെഡ്ഡി അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഉദരരോഗത്തെ തുടർന്ന് കുറച്ചുദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയോടെ രോഗം ഗുരുതരമാകുകയും ഞായറാഴ്ച പുലർച്ചെ 1.29ന് മരണം സംഭവിക്കുകയുമായിരുന്നു. മരണസമയത്ത് ഭാര്യയും മൂന്നു മക്കളും ഒപ്പമുണ്ടായിരുന്നു.

മൻമോഹൻസിംഗ് മന്ത്രിസഭയിൽ നഗരവികസനം, വാർത്താ വിതരണം എന്നീ വകുപ്പുകൾ കൈാകാര്യം ചെയ്തിട്ടുണ്ട്. ഐ.കെ. ഗുജ്റാളിന്റെ കാലത്ത് വാര്‍ത്താവിതരണ മന്ത്രിയായിരുന്നു.

1970കളിൽ ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർത്ഥിസംഘടന പ്രവർത്തനത്തിലൂടെയാണ് ജയ്പാൽ റെഡ്ഡി രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ആന്ധ്രാപ്രദേശിൽ കോൺഗ്രസ് എംഎൽഎയുമായി. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയോട് പ്രതിഷേധിച്ച് ഇദ്ദേഹം കോൺഗ്രസ് വിട്ടു. പിന്നീട് അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
First published: July 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...