നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തര്‍പ്രദേശില്‍ മുന്‍മന്ത്രിയെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

  ഉത്തര്‍പ്രദേശില്‍ മുന്‍മന്ത്രിയെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത

  കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

  • Share this:
   ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഗ്പതിലെ വീടിനുള്ളിലാണ് ബിജെപി നേതാവായ ആത്മാറാമിനെ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

   ടവല്‍ കൊണ്ട് കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു ആത്മാറാമിനെ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആത്മാറാമിന്റെ മൊബൈല്‍ ഫോണും വീട്ടിലുണ്ടായിരുന്ന കാറും കാണാനില്ലെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

   വെള്ളിയാഴ്ച രാവിലെയാണ് മരിച്ച വിവരം പുറത്ത് വരുന്നത്. ആത്മാറാമിന്റെ സഹോദരന്‍ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ആത്മാറാമിനെ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.

   പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   മഥുരയിലും വൃന്ദാവനിലും പത്ത് കിലോമീറ്റര്‍ ചുറ്റവളവില്‍ മദ്യവും മാംസ വില്‍പനയും നിരോധിച്ച് യുപി സര്‍ക്കാര്‍

   ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും മദ്യവും മാംസ വില്‍പനയും നിരോധിച്ച് യുപി സര്‍ക്കാര്‍. മഥുരയിലും വൃന്ദാവനിലും പത്ത് കിലോമീറ്ററിനുള്ളില്‍ മദ്യവും മാംസ വില്‍പനയും സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഗണേശ് ചതുര്‍ഥിയുടെ ഭാഗമായാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

   മഥുര-വൃന്ദാവന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന് ഇത് തീര്‍ത്ഥാടന കേന്ദ്രമാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. 22 വാര്‍ഡുകളാണ് പ്രദേശത്തുള്ളത്. മഥുരയില്‍ മാംസവും മദ്യവും വില്‍ക്കുന്നത് നിരോധിക്കുമെന്ന് നേരത്തെ തന്നെ യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
   Published by:Karthika M
   First published:
   )}