നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ഐ സി യുവിൽ

  ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ഐ സി യുവിൽ

  കഴിഞ്ഞ രണ്ട് ആഴ്ചയോളമായി മുതിർന്ന ബി ജെ പി നേതാവായ കല്യാൺ സിംഗിന്റെ ആരോഗ്യനില സുഖകരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.

  File photo of Kalyan Singh

  File photo of Kalyan Singh

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ഐ സി യുവിൽ. ഞായറാഴ്ചയാണ് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിലെ ഐ സി യുവിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

   ആശുപത്രിയിൽ എത്തുന്ന സമയത്ത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിൽ ആയിരുന്നെന്നും പക്ഷേ, കുറച്ച് ബോധം പോയ നിലയിൽ ആയിരുന്നെന്നും ആശുപത്രി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. നേരത്തെയുള്ള അസുഖങ്ങൾ കൂടി പരിഗണിച്ച് അദ്ദേഹത്തെ സി സി എമ്മിലെ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

   ക്ലാസ് കട്ട് ചെയ്യാൻ ജ്യൂസ് ഉപയോഗിച്ച് കോവിഡ് ടെസ്റ്റിൽ വിദ്യാർത്ഥികളുടെ കൃത്രിമം

   അതേസമയം, കല്യാൺ സിംഗിന്റെ ആരോഗ്യകാര്യങ്ങൾ വിലയിരുത്താൻ നെഫ്രോളജി, കാർഡിയോളജി, ന്യൂറോളജി, എൻഡോക്രിനോളജി, ന്യൂറോ ഓറ്റോളജി വകുപ്പുകളിലെ വിദഗ്ദരെ ഉൾപ്പെടുത്തി വിദഗ്ദരുടെ ഒരു പാനലിന് രൂപം നൽകി.

   അതേസമയം, കല്യാൺ സിംഗിന്റെ മകൻ രാജ് വീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് പിതാവിന്റെ ആരോഗ്യസംബന്ധമായ കാര്യങ്ങൾ അന്വേഷിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും കല്യാൺ സിംഗിന് ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ചു.

   കേടു വന്നതോ പൊട്ടിപ്പോയതോ ആയ വസ്തുക്കൾ നന്നാക്കണോ? നിങ്ങളെ സഹായിക്കാന്‍ ബെംഗളൂരുവിൽ ‘റിപ്പയർ കഫെ’

   കഴിഞ്ഞ രണ്ട് ആഴ്ചയോളമായി മുതിർന്ന ബി ജെ പി നേതാവായ കല്യാൺ സിംഗിന്റെ ആരോഗ്യനില സുഖകരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. 89 വയസുള്ള മുതിർന്ന ഇദ്ദേഹം നേരത്തെ ഡോ രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ ആയിരുന്നു.

   പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ഉത്തർ പ്രദേശ് ബി ജെ പി തലവൻ സ്വതന്ത്ര ദേവ് സിംഗ് എന്നിവർ ഡോ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ എത്തി കല്യാൺ സിംഗിനെ സന്ദർശിച്ചു.
   Published by:Joys Joy
   First published:
   )}