• HOME
 • »
 • NEWS
 • »
 • india
 • »
 • മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി; ഇപ്പോൾ പെരുവഴിയിൽ

മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി; ഇപ്പോൾ പെരുവഴിയിൽ

ഖർദ പ്രിയനാദ് ഗേൾസ് സ്കൂളിലെ മുൻ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ബസു

ഇറാ ബസു

ഇറാ ബസു

 • Share this:
  കൊൽക്കത്ത: മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യാ സഹോദരി ഇറ ബസു ഇപ്പോൾ താമസിക്കുന്നത് കൊൽക്കത്തയിലെ ഡൺലോപ് പ്രദേശത്തെ നടവഴിയിലാണെന്ന് റിപ്പോർട്ട്. കുറച്ച് ദിവസം മുൻപ് ബസുവിന്റെ നിലവിലെ ജീവിത സാഹചര്യങ്ങൾ വിശദീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അധികൃതർ ഖർദാ മുൻസിപ്പാലിറ്റിയിൽ നിന്ന് ആംബുലൻസ് അയക്കുകയും അവരെ ഡൺലോപ്പിൽ നിന്ന് ബരനഗർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുംചെയ്തിരുന്നു. പിന്നീട് വിദഗ്ധ പരിശോധനക്കും ചികിത്സക്കുമായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.

  എന്നാൽ, ലുംബിനി പാർക്ക് മാനസിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇറ ബസു ഖർദയിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോകണമെന്ന് ആവർത്തിച്ച് പറയുകയായിരുന്നു. ഇതേ തുടർന്ന് പനിഹാതി വാർഡ് കോർഡിനേറ്ററും മറ്റു ചിലരും ചേർന്ന് അവരുടെ ആഗ്രഹം നിറവേറ്റി കൊടുക്കുകയായിരുന്നു.

  ഖർദ പ്രിയനാദ് ഗേൾസ് സ്കൂളിലെ മുൻ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ബസു ഒരു രേഖയിൽ ഒപ്പുവച്ച ശേഷം ചൊവ്വാഴ്ച പനിഹാതിയിലേക്ക് നടന്നു. മാനസികാശുപത്രിയിൽ താമസിക്കുന്ന സമയത്ത് തന്റെ ബന്ധുക്കൾ സന്ദർശിക്കാൻ വരുമെന്ന് ബസു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആരും വരാതിരിക്കുന്നത് കാരണം ദുഃഖമുണ്ടെങ്കിലും ശക്തയായ ഈ സ്ത്രീ ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വേവലാതിപ്പെട്ടിട്ട് കാര്യമില്ല എന്നാണ് പറയുന്നത്.  മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ബട്ടാചാര്യയുടെ ഭാര്യാ സഹോദരിയായ ഇറ ശിഷ്ട കാലം തന്റെ സമ്പാദ്യത്തിൽ നിന്ന് ചെലവഴിച്ച് ജീവിക്കാനാണ് താൽപര്യപ്പെടുന്നത്. എന്നാൽ സർക്കാറിൽ നിന്ന് യാതൊരു ആനുകൂല്യവും കൈപറ്റാൻ ഇറക്ക് താൽപര്യമില്ല. ബുദ്ധദേവ് ബട്ടാചാര്യയുടെ പേരുമായോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ മീര ബട്ടാചാര്യയുടെ പേരുമായോ ബന്ധിപ്പിച്ച് തന്നെ ‘പീഡിപ്പിക്കുന്നവർക്കെതിരെ’ ഇറ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്.

  1976 ലാണ് ഇറ ബസു പിയനാദ് ഗേൾസ് സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. 2009 ജൂൺ 28 ന് അവർ ജോലിയിൽ നിന്ന് വിരമിച്ചു. ആദ്യം ബറനഗറിൽ താമസിച്ചിരുന്ന ഇവർ പിന്നീട് ഖർദയിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം ഇവരെ കാണാതാവുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് കൊൽക്കത്തയിൽ അധികം അകലെയല്ലാത്ത ഡൺലോപ്പിലെ റോഡരികിൽ കണ്ടെത്തിയത്.

  മുൻപ് ഇറയെ കുറിച്ച് ബുദ്ധദേവിന്റെ ഭാര്യ മീരാ ബട്ടാചാര്യ പറഞ്ഞതിങ്ങനെയായിരുന്നു, "ഇറ ബസു എന്റെ സ്വന്തം സഹോദരിയാണ്. എന്റെ കുടുംബത്തിലെ അംഗമാണവർ. ഉന്നത വിദ്യാഭ്യാസം നേടിയ അവർ ഒരു സ്കൂൾ അധ്യാപിക കൂടിയായിരുന്നു. സ്വന്തം ഇഷ്ടത്തിനാണ് അവർ ഇത്തരം ലളിത ജീവിതം നയിക്കുന്നത്. സാൾട്ട്ലെയ്ക്കിൽ ഇവർക്ക് സ്വന്തമായി വീടുണ്ട്. അവർ വേണമെങ്കിൽ ആ വീട്ടിൽ തന്നെ താമസിക്കാം. സ്വതന്ത്രയായ ഒരു സ്ത്രീയാണവൾ. അവൾ ഇഷ്ടമുള്ളത് ചെയ്യും. മറ്റാരും പറയുന്നത് കേൾക്കില്ല. "

  Summary: Former West Bengal Chief Minister Buddhadeb Bhattacharya's sister-in-law Ira Basu lives on footpath
  Published by:user_57
  First published: