ബാപ്തല: ആന്ധ്രപ്രദേശിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. 15 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ആന്ധ്രപ്രദേശിലെ ബാപ്തല ജില്ലയിൽ ജംപാനി ഗ്രാമത്തിലാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തർ സഞ്ചരിച്ച ടാറ്റ എയ്സ് വാഹനമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കൃഷ്ണ ജില്ലയിലുള്ളവരാണ് മരിച്ചവരെല്ലാം.
23 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് വരുന്ന വഴിയാണ് അപകടമുണ്ടായത്. തെനാലി ടൗണിൽ നിന്ന് വീട്ടിലേക്ക് മടങ്ങാനായാണ് ഇവർ വാഹനത്തിൽ കയറിയത്. മൂടൽ മഞ്ഞും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ തെനാലിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.