• HOME
  • »
  • NEWS
  • »
  • india
  • »
  • Ahmedabad Serial Blasts Case | അഹമ്മദാബാദ് സ്‌ഫോടനപരമ്പര; കേരളത്തില്‍ നിന്ന് എത്തിച്ചത് 4 ബൈക്കുകള്‍

Ahmedabad Serial Blasts Case | അഹമ്മദാബാദ് സ്‌ഫോടനപരമ്പര; കേരളത്തില്‍ നിന്ന് എത്തിച്ചത് 4 ബൈക്കുകള്‍

മുംബൈയിലും ഗുജറാത്തിലും പലയിടങ്ങളിലായി സ്‌ഫോടനത്തിന് ഉപയോഗിച്ച നാലു ബൈക്കുകള്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു

  • Share this:
    കൊച്ചി: അഹമ്മദാബാദില്‍ സ്‌ഫോടനം(Ahmedabad Serial Blasts) നടത്തുന്നതിനായി കേരളത്തില്‍(Kerala) നിന്ന് കടത്തിക്കൊണ്ടു പോയത് നാലു ബൈക്കുകള്‍(Bikes). ഇതില്‍ ഒരു ബൈക്ക് കൊച്ചി സ്വദേശിയുടേതായിരുന്നു. സ്‌ഫോടനം നടത്താൻ കേരളത്തിൽനിന്ന് നാല് ബൈക്കുകൾ കടത്തികൊണ്ടുപോയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തില്‍ തകര്‍ന്ന ബൈക്കിന്റെ ഫൊറന്‍സിക് പരിശോധനയില്‍ നിന്ന് ലഭിച്ച ഷാസി നമ്പറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിയത്.

    2012 ജൂണില്‍ അന്വേഷണ ഏജന്‍സി മട്ടാഞ്ചേരി സ്വദേശിയായ ബൈക്കുടമയ്ക്കായി കൊച്ചിയിലെത്തി അന്വേഷണം നടത്തിയിരുന്നു. മുംബൈയിലും ഗുജറാത്തിലും പലയിടങ്ങളിലായി സ്‌ഫോടനത്തിന് ഉപയോഗിച്ച നാലു ബൈക്കുകള്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇതില്‍ ഒരു ബൈക്കിന്റെ ഉടമയെ തേടിയാണ് കൊച്ചിയിലേക്ക് അന്വേഷണം എത്തിയത്.

    മട്ടാഞ്ചേരി ആര്‍ടിഒ ഓഫീസ്, കൊച്ചി നഗരസഭാ മേഖലാ ഓഫീസ്, സമീപത്തെ വീടുകള്‍ എന്നിവിടങ്ങളില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. 2008ല്‍ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ വധശിക്ഷ ലഭിച്ച 38 പേരില്‍ മൂന്നു മലയാളികളാണ്.ഷാദുലി, ഷിബിലി, ഷറഫുദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.

    ഈ മൂന്നുപേരും വാഗമണ്‍, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ്. ആകെ 11 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്.

    Also Read-Ahmedabad Serial Blasts Case: വധശിക്ഷ ലഭിച്ച 38 പ്രതികളിൽ മൂന്നു മലയാളികളും

    2008ല്‍ അഹമ്മദാബാദിലുണ്ടായ സ്‌ഫോടന പരമ്പര കേസില്‍ ഗുജറാത്തിലെ പ്രത്യേക കോടതി ജഡ്ജി എ ആര്‍ പട്ടേലാണ് ശിക്ഷ വിധിച്ചത്. 2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 പേരെ വെറുതിവെട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

    2008 ജൂലായ് 26 നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദില്‍ 21 ഇടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. 246 പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. പരുക്കേറ്റവരെ എത്തിച്ച എല്‍ജി, വിഎസ്, സിവില്‍ ആശുപത്രികളിലും സ്ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്‌ഫോടനം.

    Also Read-Ahmedabad Serial Blasts Case: അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: 38 പ്രതികള്‍ക്ക് വധശിക്ഷ; 11 പേര്‍ക്ക് ജീവപര്യന്തം

    സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2002 ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തി.
    Published by:Jayesh Krishnan
    First published: