മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്.ഐ.വി ബാധിച്ചതായി പരാതി. ഇവരില്‍ ഒരു കുട്ടി മരിച്ചു. കുട്ടികള്‍ തലസീമിയ ബാധിതരായിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
ഗുരുതമായ വീഴ്ചയാണ് നാഗ്പൂരിലെ ബ്ലെഡ് ബാങ്കിലുണ്ടായത്. തലസീമിയ ബാധിതര്‍ക്ക് സൗജന്യമായി രക്തം നല്കുന്ന പദ്ധതി ദീര്‍ഘകാലമായി മഹാരാഷ്ട്രയിലുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ രക്തം സ്വീകരിച്ച നാല് കുട്ടികളാണ് എച്ച്.ഐ.വി ബാധിതരായത്.
നാല് കുട്ടികളും ഒരേ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ചവരാണ്. മൂന്ന് വയസുള്ള കുട്ടിയുടെ കുടുംബമാണ് ആദ്യം പരാതി ഉന്നയിച്ചത്. അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇതേ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ചവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
Forced Religious Conversion| പതിനാറുകാരനെ നിർബന്ധിച്ച് മതം മാറ്റിയശേഷം 24കാരിയുമായി വിവാഹം: നാലുപേർ അറസ്റ്റിൽ
കാൻപൂര്‍: പതിനാറുകാരനായ ഹിന്ദു ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റുകയും (forced conversion) ഇരുപത്തിനാലുകാരിയെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയും മാതാപിതാക്കളും ഒരു മുസ്ലിം പുരോഹിതനുമാണ് അറസ്റ്റിലായത്.
ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയ കേസില്‍ മുഹമ്മദ് ഹനീഫ് (42), ഭാര്യ ജമീല ബനോ (40) ഇവരുടെ മകള്‍ സിമ്രാന് (24) മതപുരോഹിതനായ തൗഷീദ് (52) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ആണ്‍കുട്ടി യുവതിയെ പരിചയപ്പെട്ടത്. ചാറ്റിങ്ങിലൂടെ ഇരുവരും അടുപ്പത്തിലായി. ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. മൂന്ന് വര്‍ഷം മുന്‍പ് വിവാഹിതയായ സിമ്രാൻ എന്ന യുവതിക്ക് ഒരു മകളുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശ് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും കേസെടുത്തിട്ടുണ്ട്. കകാഡോ പൊലീസ് സ്റ്റേഷന് മുന്നില്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു.
ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആണ്‍കുട്ടിയെ ശനിയാഴ്ച മുതല്‍ ഗോരഖ്പുറിലെ വീട്ടില്‍ നിന്ന് കാണാനില്ലായിരുന്നു. ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയ കുട്ടി താന്‍ സിമ്രാന്റെ വീട്ടില്‍ പോയെന്നും അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം അബോധാവസ്ഥയിലായെന്നും അമ്മയോട് പറഞ്ഞു. ഇതിന് ശേഷം നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടന്നുവെന്ന് കാണിച്ചാണ് മാതാവ് പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് കാണിച്ച് കകാഡോ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ റാംകുമാര്‍ ഗുപ്ത, സബ് ഇന്‍സ്പെക്ടര്‍ ഷേര്‍ സിങ് എന്നിവരെ ഡിസിപി സസ്പെന്‍ഡ് ചെയ്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.