നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കളിക്കുന്നതിനിടയിൽ കാറിൽ കുടുങ്ങി; യുപിയിൽ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

  കളിക്കുന്നതിനിടയിൽ കാറിൽ കുടുങ്ങി; യുപിയിൽ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

  നാല് മുതൽ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഉത്തർപ്രദേശ്: കളിക്കുന്നതിനിടയിൽ കാറിൽ കുടുങ്ങിയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടികൾ കളിക്കുന്നതിനിടയിൽ കാറിൽ കയറിയപ്പോൾ കാർ ലോക്ക് ആകുകയായിരുന്നു.

   അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. ബാഗ്പതിലെ ചാന്ദ്നിനഗർ ഏരിയയിലുള്ള സിംഗൗലി ടാഗ ഗ്രാമത്തിൽ വെള്ളിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. അനിൽ ത്യാഗി എന്നയാളുടെ കാറിലാണ് കുട്ടികൾ കുടുങ്ങിയത്. കളിക്കുന്നതിനിടയിൽ കുട്ടികൾ കാറിനുള്ളിൽ കയറുകയായിരുന്നു. നാല് മുതൽ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

   You may also like:നാലു ദിവസമായി മൃതദേഹം അനാഥമായി മോർച്ചറിയിൽ; യുപിയിൽ സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ചും എലി കടിച്ചതുമായ നിലയിൽ

   നിയതി(8), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാൻഷ്(8) എന്നീ കുട്ടികളാണ് കാറിൽ കുടുങ്ങിയത്. ഇതിൽ അക്ഷയ് ഒഴികെയുള്ള മറ്റ് കുട്ടികളെല്ലാം മരിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രഥമദൃഷ്ട്യാ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പൊലീസ് അനുമാനം.

   കാർ ഉടമയുടെ നിസ്സംഗത മൂലമാണ് നാല് കുട്ടികൾ മരണപ്പെട്ടതെന്ന് അയൽവാസികൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

   യമുനാ നദിയിലൂടെ ഒഴുകിയെത്തിയ നവജാത ശിശു; രക്ഷകരായി പൊലീസ്

   ഉത്തർപ്രദേശിലെ മധുരയിൽ യമുനാ നദിയിലൂടെ ഒഴികിയെത്തിയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. നദിയിലൂടെ ഒരു താലത്തിൽ കുഞ്ഞിനെ ഒഴുക്കി വിട്ട നിലയിലായിരുന്നു. പ്രദേശവാസികളാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആദ്യം വന്നത്. ഉടനെ പൊലീസിൽ വിവരമറിയിച്ചു.

   പൊലീസെത്തി ഉടൻ തന്നെ കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ പുഴയിലേക്ക് ഒഴുക്കിവിട്ടത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മധുരയിലെ വൃന്ദാവനലിൽ ചാമുണ്ഡ ഘട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

   കുഞ്ഞിനെ ഇപ്പോൾ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നദിയിൽ ഹാനീകരമായ ഘടകങ്ങളുമായി കുഞ്ഞിന് സമ്പർക്കമുണ്ടായോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. നദിയിൽ ഇരുമ്പ് താലത്തിൽ കുഞ്ഞിനെ കിടത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. വെളുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ നദിയിലേക്ക് നോക്കിയത്. പൊലീസെത്തിയാണ് നദിയിൽ നിന്നും നവജാത ശിശുവിനെ രക്ഷിച്ചത്.

   താലം മറിഞ്ഞ് കുഞ്ഞ് അപകടത്തിൽ പെടാതിരുന്നത് ഭാഗ്യമാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ യഥാർത്ഥ ബന്ധുക്കളെ കണ്ടെത്താനായില്ലെങ്കിൽ ദത്തെടുക്കൽ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അധികൃതർ അറിയിച്ചു.

   കുഞ്ഞിനെ ദത്തെടുക്കാൻ താത്പര്യം അറിയിച്ച് ഹിന്ദുസ്ഥാനി ബിരാദാരി വൈസ് പ്രസിഡന്റ് വിശാൽ ശർമ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിനെ ആരും ദത്തെടുക്കാൻ തയ്യാറായില്ലെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാൽ തങ്ങൾ സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
   Published by:Naseeba TC
   First published:
   )}