നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അമ്മ മരിച്ചിട്ടും ആണ്‍മക്കള്‍ എത്തിയില്ല;പെണ്‍മക്കള്‍ മൃതദേഹം നാല് കിലോമീറ്റര്‍ ചുമന്നു

    അമ്മ മരിച്ചിട്ടും ആണ്‍മക്കള്‍ എത്തിയില്ല;പെണ്‍മക്കള്‍ മൃതദേഹം നാല് കിലോമീറ്റര്‍ ചുമന്നു

    അമ്മ മരിച്ചിട്ടും അവസാനമായി ഒരു നോക്ക് കാണാന്‍ ആണ്‍മക്കള്‍ വരാത്തതിനെ തുടര്‍ന്ന് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്തി നാല് പെണ്മക്കള്‍.

    • Share this:
      അമ്മ (Mother) മരിച്ചിട്ടും അവസാനമായി ഒരു നോക്ക് കാണാന്‍ ആണ്‍മക്കള്‍ (sons) വരാത്തതിനെ തുടര്‍ന്ന് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ (Last rites) സ്വയം ഏറ്റെടുത്ത് നടത്തി നാല് പെണ്മക്കള്‍ (daughters). ഒഡീഷയിലെ പുരിയിലാണ് സംഭവം. അമ്മയുടെ മൃതദേഹം നാല് കിലോമീറ്റര്‍ ചുമലിലേറ്റി നടന്നാണ് അവര്‍ ശ്മശാനത്തിലെത്തിച്ചത്.

      തുടര്‍ന്ന്, അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ എല്ലാം തന്നെ അവര്‍ നിര്‍വ്വഹിക്കുകയായിരുന്നു. മംഗളഘട്ടിലെ നിവാസിയായ എണ്‍പതുകാരി ജാതി നായക് ഞായറാഴ്ചയാണ് അന്തരിച്ചത്.

      ജാതി നായകിന് രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണ് ഉള്ളത്. ഇവരുടെ പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താക്കന്മാരോടൊപ്പം പലയിടത്താണ് താമസം. ആണ്‍മക്കളാകട്ടെ അമ്മയെ വിട്ട് കുടുംബത്തോടൊപ്പം വേറെ വേറെയാണ് താമസിക്കുന്നത്. മക്കളാരും അടുത്തില്ലാതെ, ജാതി നായക് തനിച്ചാണ് താമസിച്ചിരുന്നത്.

      ഒടുവില്‍ അവര്‍ മരിച്ചപ്പോള്‍ ആണ്മക്കളോട് അയല്‍ക്കാര്‍ മരണവിവരം അറിയിച്ചു. എന്നാല്‍ അവരില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. മാത്രമല്ല, ആണ്‍മക്കളില്‍ ആരും തന്നെ അമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും എത്തിയില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

      ഇതോടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ആരുമില്ലാതായി. അങ്ങനെയാണ് മരണം അറിഞ്ഞ് ഓടിയെത്തിയ നാല് പെണ്‍മക്കളും ചേര്‍ന്ന് അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത്.

      Also read: Boy washed away| പാതി മുങ്ങിയ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്ത കുടുംബം അപകടത്തിൽപെട്ടു; 13 കാരൻ ഒലിച്ചു പോയി

      പെണ്‍മക്കള്‍ അമ്മയുടെ മൃതദേഹം വീടിന് പുറത്ത് കൊണ്ടുവന്നു. അയല്‍വാസികളുടെ സഹായത്തോടെ മൃതദേഹം കിടത്താനായി ഒരു ശവമഞ്ചം തയ്യാറാക്കി. തുടര്‍ന്ന് അവര്‍ അമ്മയുടെ മൃതദേഹം തോളിലേറ്റി നാല് കിലോമീറ്റര്‍ നടന്ന് ശ്മശാനത്തില്‍ എത്തി, അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.

      Also read: ചികിത്സ വൈകി;ദേഷ്യത്തില്‍ ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചു പൊട്ടിച്ച യുവാവിന് ഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം

      സഹോദരന്മാര്‍ അമ്മയെ കാണാന്‍ വന്നിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്ന് പെണ്മക്കള്‍ പറയുന്നു. 'അവര്‍ ഒരിക്കലും അമ്മയുടെ കൂടെ നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഈ വര്‍ഷങ്ങളില്‍, ഒരിക്കല്‍ പോലും, അമ്മയ്ക്ക് സുഖമാണോ എന്ന് പോലും അവര്‍ രണ്ടാളും അന്വേഷിച്ചിട്ടില്ല. മുമ്പ് ഒരു പ്രാവശ്യം അമ്മയ്ക്ക് തീരെ വയ്യാതായ സന്ദര്‍ഭമുണ്ടായി. ഞങ്ങള്‍ക്ക് അമ്മയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. എന്നാല്‍ അപ്പോള്‍ പോലും, ഞങ്ങളുടെ സഹോദരങ്ങള്‍ അമ്മയെ കാണാന്‍ വന്നില്ല.'- പെണ്‍മക്കളില്‍ ഒരാള്‍ പറഞ്ഞു.
      Published by:Sarath Mohanan
      First published: