• HOME
 • »
 • NEWS
 • »
 • india
 • »
 • 18 വയസ് തികയാൻ നാലുദിവസം; അച്ഛന്റെ ബെൻസ് ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ചുകൊന്ന യുവാവിന് ജയിൽ വേണ്ടെന്ന് സുപ്രീംകോടതി

18 വയസ് തികയാൻ നാലുദിവസം; അച്ഛന്റെ ബെൻസ് ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ചുകൊന്ന യുവാവിന് ജയിൽ വേണ്ടെന്ന് സുപ്രീംകോടതി

അച്ഛന്റെ കാറോടിക്കവെ ഗതാഗത നിയമലംഘനം നടത്തിയതിന് മൂന്നുതവണ യുവാവിന് പിഴ ചുമത്തിയിരുന്നു. ഇതിനുശേഷമാണ് വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചത്. ഈ യുവാവ് ഒരു ദിവസം പോലും ജയിലഴിക്കുള്ളിൽ കഴിയേണ്ടതില്ലെന്നാണ് സുപ്രീംകോടതി വ്യാഴാഴ്ച വിധിച്ചത്.

News18

News18

 • Share this:
  ഉത്കർഷ് ആനന്ദ്

  ന്യൂഡൽഹി: 2016ലാണ് ഡൽഹിൽ അമിതവേഗത്തിലെത്തിയ മെഴ്‌സിഡസ് ബെൻസ് കാർ ഇടിച്ച് യുവാവിന് ജീവൻ നഷ്ടമായത്. ആ സമയത്ത് കാറോടിച്ചിരുന്നയാളിന് 18 തികയാൻ നാലു ദിവസം കൂടി മതിയായിരുന്നു. അച്ഛന്റെ കാറോടിക്കവെ ഗതാഗത നിയമലംഘനം നടത്തിയതിന് മൂന്നുതവണ യുവാവിന് പിഴ ചുമത്തിയിരുന്നു. ഈ യുവാവ് ഒരു ദിവസം പോലും ജയിലഴിക്കുള്ളിൽ കഴിയേണ്ടതില്ലെന്നാണ് സുപ്രീംകോടതി വ്യാഴാഴ്ച വിധിച്ചത്. ജുവൈനൽ ആയി പരിഗണിച്ച് നിരീക്ഷണത്തിൽ വയ്ക്കണമെന്നാണ് കോടതി പറഞ്ഞത്.

  Also Read- മോട്ടോർ സൈക്കിളിൽ ഹെൽമെറ്റ് വെച്ച് പിൻയാത്രക്കാരനായി നായ; കയ്യടിച്ച് സോഷ്യൽ മീഡിയ

  ''വലിയ കുഴയ്ക്കുന്ന പസിൽ പൂരിപ്പിക്കുകയല്ല ഞങ്ങൾ.... നിയമത്തിൽ ഒരു വാക്ക് കൂട്ടിച്ചേർക്കാനോ പകരം ചേർക്കാനോ ഞങ്ങൾക്ക് കഴിയില്ല. രണ്ട് വ്യാഖ്യാനങ്ങൾ സാധ്യമാകുമ്പോൾ, പ്രായപൂർത്തിയാകാത്തയാളിന് അനുകൂലമായത് സ്വീകരിക്കേണ്ടതുണ്ട്.''- ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലുള്ള ഗുരുതരമായ കുറ്റം എന്ന വിഭാഗത്തിൽ ഈ കേസിനെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് വിധിന്യായത്തിന്റെ ഭാഗങ്ങൾ വായിക്കുമ്പോൾ ജസ്റ്റിസ് ഗുപ്ത പറഞ്ഞു. നിയമ വ്യവസ്ഥ വ്യക്തമാകുമ്പോൾ അതിനെ മറ്റൊരുതലത്തിൽ വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് ജഡ്ജി പറഞ്ഞു. “ഞങ്ങൾ നിയമത്തിന് വിധേയരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. മിനിമം ശിക്ഷ വിധിച്ചിട്ടില്ലാത്ത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന നിയമ വ്യവസ്ഥയുടെ വ്യാഖ്യാനത്തെക്കുറിച്ചായിരുന്നു ഉന്നത കോടതിയുടെ മുമ്പിലുള്ള തർക്കം.

  നിലവിലെ കേസിൽ , ഐപിസി 304 പ്രകാരം മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഇതിനുള്ള പരമാവധി ശിക്ഷ പത്ത് വർഷം ജയിലാണ്. മിനിമം ശിക്ഷയുടെ പ്രശ്നം ഇവിടെയില്ല. മിനിമം ശിക്ഷ ഏഴുവർഷമായ ഹീനകരമായ കുറ്റകൃത്യങ്ങളിൽ ജുവനൈലിനെ മുതിർന്നവരുടേതിന് സമാനമായി പരിഗണിക്കണമെന്നാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പറയുന്നത്. നിയമത്തിന്റെ എല്ലാ വശങ്ങളും അറിയാമായിരുന്നിട്ടും കുറ്റകൃത്യത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയിരുന്നിട്ടും ആരോപണ വിധേയനെ മുതിർന്നയാളായി പരിഗണിക്കണമെന്നാണ് ജുവനൈൽ ബോർഡ് അഭിപ്രായപ്പെട്ടത്. ഇതിനെതിരായ തീരുമാനമാണ് ഡല്‍ഹി ഹൈക്കോടതിയെടുത്തത്.

  അപകടത്തിൽ കൊല്ലപ്പെട്ട മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സിദ്ധാർത്ഥ് ശർമയുടെ സഹോദരി സുപ്രീംകോടതിയിൽ ഈ ഉത്തരവിനെ ചോദ്യം ചെയ്തു. മിനിമം ശിക്ഷ വ്യവസ്ഥ ചെയ്യാത്ത വേളയിൽ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്ര പരമാവധി ശ്രമിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ പെടേണ്ടതാണെന്ന് നിയമത്തെ വ്യാഖ്യാനിക്കാൻ അനുയോജ്യമായ ഒരു കേസാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ കോടതി ലുത്രയോട് യോജിച്ചില്ല. ഐ‌പി‌സിക്ക് കീഴിലുള്ള നാലാമത്തെ വിഭാഗം കുറ്റകൃത്യമായി ഇത് അംഗീകരിച്ചിട്ടുണ്ട്, അതിൽ മിനിമം ശിക്ഷകളൊന്നുമില്ല, പക്ഷേ അവ ഗുരുതരമായ കുറ്റങ്ങളായി വർഗ്ഗീകരിക്കാനും കോടതി വിസമ്മതിച്ചു.

  ഈ വീഴ്ച പരിഹരിക്കുന്നതിന് പാർലമെന്റ് നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. നിയമം ഭേദഗതി ചെയ്യപ്പെടുന്നതോടെ അത്തരം കുറ്റകൃത്യങ്ങളെ 'ഗുരുതരമായ' കുറ്റങ്ങളായി കണക്കാക്കും. ഭേദഗതികൾ കൊണ്ടുവരാൻ സുപ്രീംകോടതി നിയമ നിർമാതാക്കളോട് അഭ്യർത്ഥിച്ചെങ്കിലും ഈ കേസിൽ പ്രതിയെ പ്രായപൂർത്തിയായി വിചാരണ ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

   

   
  Published by:Rajesh V
  First published: