• HOME
  • »
  • NEWS
  • »
  • india
  • »
  • Fire in scrap shop | ആക്രിക്കടയിലെ തീപിടിത്തം: നാല് പേർ മരിച്ചു, 14 പേർക്ക് പരിക്കേറ്റു; ജമ്മുവിലെ അപകടത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് എന്ന് നിഗമനം

Fire in scrap shop | ആക്രിക്കടയിലെ തീപിടിത്തം: നാല് പേർ മരിച്ചു, 14 പേർക്ക് പരിക്കേറ്റു; ജമ്മുവിലെ അപകടത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് എന്ന് നിഗമനം

തീപിടിത്തം അടുത്തുള്ള വീടുകളിലേക്കും പടർന്നതായി നാട്ടുകാർ

അപകടം നടന്ന സ്ഥലത്തു നിന്നും

അപകടം നടന്ന സ്ഥലത്തു നിന്നും

  • Share this:
    ജമ്മു: തിങ്കളാഴ്ച ജമ്മു നഗരത്തിലെ ഒരു ആക്രിക്കടയിലും ചുറ്റുമുള്ള ‘ജഗ്ഗി’യിലും (കുടിലുകൾ) ഉണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

    വൈകുന്നേരത്തോടെ കടയിൽ തീ പടർന്നതായും റെസിഡൻസി റോഡ് ഏരിയയിലെ ചുറ്റുമുള്ള 'ജഗ്ഗി'കളെ ബാധിച്ചതായും പ്രദേശവാസികൾ പറഞ്ഞു.

    കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റെസിഡൻസി റോഡ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആക്രിക്കടയിൽ തീപിടിത്തമുണ്ടായതെന്നും ചില ഗ്യാസ് സിലിണ്ടറുകളും മറ്റും പൊട്ടിത്തെറിക്കുകയും ചുറ്റുമുള്ള കുടിലുകളിലേക്കും തീ പടരുകയും ചെയ്തതായി ജമ്മു, എസ്എസ്പി ചന്ദൻ കോഹ്‌ലി പറഞ്ഞു.

    പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

    പോലീസും ഫയർഫോഴ്‌സും എമർജൻസി വിഭാഗവും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

    തീപിടിത്തത്തിൽ നാല് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

    മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു.

    ഗുരുതരമായി പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും നൽകും.
    Published by:user_57
    First published: