ഭോപാൽ: മധ്യപ്രദേശിലെ (Madhya Pradesh)ഭോപാലിൽ (Bhopal) ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ (fire broke out) നാലു കുട്ടികൾ (Four infants) മരിച്ചു. കമല നെഹ്റു ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു. പീഡിയാട്രിക് ഐസിയുവാണ് മൂന്നാമത്തെ നിലയിൽ പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഐ സി യു വാർഡിൽ 40ഓളം കുട്ടികൾ ചികിത്സയിലുണ്ടായിരുന്നു. 36 കുട്ടികളെ മറ്റൊരു വാർഡിലേക്ക് മാറ്റിയതായും നാലുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിച്ചെന്നും അധികൃതർ അറിയിച്ചു. കമല നെഹ്റു ആശുപത്രിയിലെ തീപിടിത്തവും നാലു കുട്ടികളുടെ മരണവും ദുഃഖമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതികരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തും. പബ്ലിക് ഹെൽത്ത് ആൻഡ് മെഡിക്കൽ എജ്യുക്കേഷൻ എ സി എസ് മുഹമ്മദ് സുലൈമാന്റെ നേതൃത്വത്തിലാകും അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
भोपाल के कमला नेहरू अस्पताल के चाइल्ड वार्ड में आग की घटना दुखद है। बचाव कार्य तेजी से हुआ। घटना की उच्चस्तरीय जांच के निर्देश दिए हैं। जांच एसीएस लोक स्वास्थ्य एवं चिकित्सा शिक्षा मोहम्मद सुलेमान करेंगे।
തീപിടിത്തമുണ്ടായപ്പോൾ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന് പകരം ആശുപത്രി ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് കുപിതരായ മാതാപിതാക്കൾ ആരോപിച്ചു. സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഗവൺമെന്റ് സൗകര്യങ്ങളുള്ള ഹമീദിയ ആശുപത്രിയുടെ ഭാഗമാണ് കമല നെഹ്റു കുട്ടികളുടെ ആശുപത്രി.
സംഭവം വളരെ വേദനാജനകമാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ കമൽനാഥ് ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയും ട്വീറ്റിൽ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച, മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ നഗരത്തിലെ ജില്ലാ സിവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തീപിടിത്തത്തെ തുടർന്ന് 11 കൊറോണ വൈറസ് രോഗികൾ മരിച്ചിരുന്നു. 17 കോവിഡ് രോഗികൾ ചികിത്സയിലായിരുന്ന ഐസിയു വാർഡിൽ രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.