ബറേലി: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര്‍ മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബറേലിയിലെ ദുംഗ ഗ്രാമത്തിലെ നിര്‍ദേശ് ഉപാധ്യായ എന്നയാളുടെ കുട്ടിയാണ് മരിച്ചത്.
നിര്‍ദേശും ഭാര്യയും കുട്ടിക്കൊപ്പം ടെറസില്‍ നടക്കുകയായിരുന്നു. ഈ സമയത്ത് കുരങ്ങന്‍മാരുടെ ഒരു കൂട്ടം ടെറസില്‍ എത്തുകയായിരുന്നു. നിര്‍ദേശ് കുരങ്ങന്‍മാരെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ അവ വളഞ്ഞു. തുടര്‍ന്ന് പടിക്കെട്ട് വഴി കുട്ടിയുമായി താഴേക്കിറങ്ങാന്‍ നിര്‍ദേശ് ശ്രമിച്ചു.
ഇതിനിടെ കുഞ്ഞ് നിര്‍ദേശിന്റെ കൈയില്‍ നിന്ന് താഴെ വീണു. ഉടനെ കുട്ടിയെ ഒരു കുരങ്ങന്‍ എടുത്ത് താഴേക്ക് എറിയുകയായിരുന്നു. നിലത്ത് വീണ കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ബറേലിയിലെ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
ഓഫാക്കേണ്ട ട്രാന്‍സ്‌ഫോര്‍മര്‍ മാറി; അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
കൊച്ചി: കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീൻ.കെ.കെയാണ്(51) മരിച്ചത്. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേൽക്കുകയായിരുന്നു.
അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാൻസ്ഫോർമർ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽ നിന്നിറക്കിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.