തിരുവന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിൽ നാലുപേർ മരിച്ച നിലയിൽ

മരിച്ചവരെല്ലാവരും തമിഴ്നാട് സ്വദേശികളാണ്. മൂന്നു പേർ ട്രയിനിനുള്ളിലും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

news18
Updated: June 11, 2019, 8:57 PM IST
തിരുവന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിൽ നാലുപേർ മരിച്ച നിലയിൽ
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: June 11, 2019, 8:57 PM IST IST
  • Share this:
ന്യൂഡൽഹി: തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിൽ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് ഉത്തർപ്രദേശിലെ ഝാൻസിയിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കനത്ത ചൂടിനെ തുടർന്നാണ് നാലുപേർ മരിച്ചതെന്നാണ് ആദ്യനിഗമനം.

മരിച്ചവരെല്ലാവരും തമിഴ്നാട് സ്വദേശികളാണ്. മൂന്നു പേർ ട്രയിനിനുള്ളിലും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ആഗ്രയിൽ നിന്നാണ് ഇവർ കേരള എക്സ്പ്രസിൽ കയറിയത്. കോയമ്പത്തൂരിലേക്ക് ആയിരുന്നു ഇവർ നാലുപേരും ടിക്കറ്റ് എടുത്തത്. കനത്ത ചൂടാണ് മരണകാരണമെന്ന് പറയുന്നുണ്ടെങ്കിലും പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമായ കാരണം അറിയാൻ കഴിയുകയുള്ളൂ.

അഞ്ചുമാസം പ്രായമുള്ള പെൺഭ്രൂണം തണ്ണിമത്തന്‍റെ പുറംതോടിൽ പൊതിഞ്ഞ് ഓവുചാലിൽ

നാലുപേരുടെയും മൃതദേഹങ്ങൾ ഝാൻസിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ഒരാളെ അത്യാസന്ന നിലയിൽ ഝാൻസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആഗ്ര, വാരണാസി എന്നിവിടങ്ങളിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 68 അംഗ സംഘത്തിലെ നാലുപേരാണ് മരിച്ചത്. യാത്ര പൂർത്തിയാക്കി കോയമ്പത്തൂരിലേക്ക് തിരികെ മടങ്ങുന്നതു വഴിയായിരുന്നു അപകടം. ഉത്തരേന്ത്യയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. ഡൽഹിയിലും ഝാൻസിയിലും ഇന്നലെ 48 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രാജസ്ഥാനിലെ ധോൽപുരിൽ കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍