നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Shootout in Delhi ഡൽഹി കോടതി വളപ്പിൽ വെടിവെയ്പ്പ്; റിമാൻഡിലായിരുന്ന ഗുണ്ടാനേതാവ് ഉൾപ്പടെ നാലു പേർ കൊല്ലപ്പെട്ടു

    Shootout in Delhi ഡൽഹി കോടതി വളപ്പിൽ വെടിവെയ്പ്പ്; റിമാൻഡിലായിരുന്ന ഗുണ്ടാനേതാവ് ഉൾപ്പടെ നാലു പേർ കൊല്ലപ്പെട്ടു

    അഭിഭാഷകരുടെ വേഷത്തിലെത്തിയാണ് അക്രമി സംഘം വെടിയുതിർത്തത്. കോടതിയിലുണ്ടായിരുന്ന പൊലീസുകാർ തിരിച്ചു വെടിവെക്കുകയും ചെയ്തു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ന്യൂഡൽഹി: റിമാൻഡിലായിരുന്ന ഗുണ്ടാത്തലവനെ കോടതി വളപ്പിൽവെച്ച് വെടിവെച്ചുകൊന്നു. എതിർ ചേരിയിൽപ്പെട്ടവരാണ് ജിതേന്ദർ ഗോഗി എന്നയാളെ ഡൽഹിയിലെ രോഹിണി കോടതി വളപ്പിൽ വെച്ച് വെടിവെച്ചുകൊന്നത്. വെടിവെപ്പിൽ, ജിതേന്ദർ ഗോഗിയെ കൂടാതെ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകരുടെ വേഷത്തിലെത്തിയാണ് അക്രമി സംഘം വെടിയുതിർത്തത്. കോടതിയിലുണ്ടായിരുന്ന പൊലീസുകാർ തിരിച്ചു വെടിവെക്കുകയും ചെയ്തു. പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്.

      വെടിവെപ്പ് ഉണ്ടായതിനെ തുടർന്ന് കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇന്ന് ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്.

      Updating...

      Also Read- പിറന്നാൾ കേക്കിലെ മെഴുകിതിരി ഊതിക്കെടുത്തുന്നതിനിടെ നടിയുടെ മുടിക്ക് തീപിടിച്ചു; വീഡിയോ വൈറൽ

      അതേസമയം ഡൽഹി രോഹിണി കോടതിയില്‍ നടന്ന വെടിവെപ്പില്‍ പ്രതിഷേധിച്ച്‌ ഡൽഹിയിലെ എല്ലാ ജില്ലാ കോടതികളിലെയും അഭിഭാഷകര്‍ നാളെ പണിമുടക്കും. കോടതിയിലെ സുരക്ഷ വീഴ്ചയില്‍ പ്രതിഷേധിച്ചാണ് നാളെ പണിമുടക്കുന്നത് . അതേസമയം, ഇന്ന് ഡൽഹി രോഹിണി കോടതിയിലെ 207-ാം നമ്ബര്‍ മുറിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.

      ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ട് പേരാണ് വെടി ഉതിര്‍ത്തത്. കോടതിക്കുള്ളില്‍ ഏകദേശം 40 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.

      News- Summary- Jailed gangster Jitender Gogi, who was earlier this year found operating freely from behind the bars, was killed during firing at Delhi’s Rohini court on Friday. Initial information said that he was shot dead by rivals, while three others have been killed and some have been injured too.
      Published by:Anuraj GR
      First published:
      )}