HOME /NEWS /India / ബുർഖ ധരിച്ച് കോളേജ് പരിപാടിക്കിടെ ഡാൻസ്; കർണാടകയിൽ 4 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

ബുർഖ ധരിച്ച് കോളേജ് പരിപാടിക്കിടെ ഡാൻസ്; കർണാടകയിൽ 4 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

സാമുദായിക ഐക്യം തകർക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവർത്തനങ്ങൾക്കും കോളേജ് പിന്തുണ നൽകില്ലെന്നും ക്ഷമിക്കില്ലെന്നും കോളേജ് അധികൃതർ

  • Share this:

    ബംഗളൂരു: കോളേജിലെ പരിപാടിക്കിടെ ബുർഖ ധരിച്ച് ഡാൻസ് കളിച്ച നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ എഞ്ചിനീയറിം​ഗ് കോളേജിൽ നിന്നാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. കോളേജിലെ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രോ​ഗ്രാമിനിടെയായിരുന്നുു വിദ്യാർഥികളുടെ ഡാൻസ്.

    മം​ഗളൂരു സെന്റ് ജോസഫ് എഞ്ചിനീയറിം​ഗ് കോളേജിലാണ് സംഭവം. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങളിൽ നാല് വിദ്യാർത്ഥികൾ പ്രശസ്തമായ ബോളിവുഡ് ​ഗാനത്തിന് ചുവടുവെക്കുന്നതും കാണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് അന്വേഷണം നടത്തി നാലു വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

    Also Read-അമ്മയും മകനും പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി; ഗുഡ്സ് ട്രെയിൻ കടന്നുപോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു

    സാമുദായിക ഐക്യം തകർക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവർത്തനങ്ങൾക്കും കോളേജ് പിന്തുണ നൽകില്ലെന്നും ക്ഷമിക്കില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. സ്റ്റുഡന്റ്സ് അസോസിയേഷൻ ഉദ്ഘാടന പരിപാടിയിൽ ഇടിച്ചു കയറിയാണ് ഈ നാലു വിദ്യാർത്ഥികൾ ഡാൻസ് ചെയ്തതെന്ന് കോളേജ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

    First published:

    Tags: Burqa Issue, Karnataka, Suspension