• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലഷ്കർ തൊയ്ബയുമായി ബന്ധമെന്ന് സംശയം: കേരളത്തിലും തമിഴ്നാട്ടിലുമായി നാലുപേർ കസ്റ്റഡിയിൽ

ആറ് ലഷ്കർ ഇ തൊയ്ബ ഭീകരർ ശ്രീലങ്കയിൽ നിന്ന് കടൽമാർഗം എത്തിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും കനത്ത ജാഗ്രത തുടരുകയാണ്

news18
Updated: August 24, 2019, 8:13 PM IST
ലഷ്കർ തൊയ്ബയുമായി ബന്ധമെന്ന് സംശയം: കേരളത്തിലും തമിഴ്നാട്ടിലുമായി നാലുപേർ കസ്റ്റഡിയിൽ
കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്ന പൊലീസുകാർ
news18
Updated: August 24, 2019, 8:13 PM IST
തിരുവനന്തപുരം: ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സി ജെ എം കോടതിയിൽ കീഴടങ്ങിയതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ബഹ്റെയിനിൽ നിന്ന് മടങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇയാളുമായി ബന്ധമുള്ള മറ്റൊരാളും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന  മൂന്നുപേരെ തമിഴ്നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രഹസ്യ സങ്കേതത്തിൽ ചോദ്യം ചെയ്തുവരികയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ശ്രീലങ്കയിൽ നിന്ന് കടൽ‌മാർഗം ആറ് ലഷ്കർ ഇ തൊയ്ബ പ്രവർത്തകർ ഇന്ത്യയിലെത്തിയെന്നും ഇവർ വിവിധ നഗരങ്ങളിലേക്ക് പോയെന്നുമുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത തുടരുകയാണ്.

കോയമ്പത്തൂർ‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കർശന നിരീക്ഷണമാണ് നടത്തുന്നത്. ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പൊതുജനങ്ങൾ കൂടുതലായി എത്തുന്ന മറ്റ് പൊതുഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Loading...

'കേരളത്തിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതൽ കടുത്ത ജാഗ്രത തുടരുകയാണ്. കേരള- തമിഴ്നാട് അതിർത്തിയിലും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. പ്രത്യേകിച്ച് പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ'- പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

First published: August 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...