ചെന്നൈ: കരൂര്‍ ജില്ലയിലെ മായന്നൂരില്‍ വിനോദയാത്രയ്ക്കിടെ നാലുകുട്ടികള്‍ കാവേരിനദിയില്‍ മുങ്ങിമരിച്ചു. പുതുക്കോട്ട ജില്ലയിലെ വിരാലിമല സര്‍ക്കാര്‍ സ്‌കൂളിലെ നാല് പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചതെന്ന് പൊലീസ് അറിയിച്ചു.
Also read-റെയിൽവേ സ്റ്റേഷനിൽവെച്ച് 500 രൂപയ്ക്കുവേണ്ടി യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേർ പിടിയിൽ
ഒഴുക്കിൽപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാൻ വേണ്ടി മറ്റ് മൂന്ന് പേര്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.