യുക്രെയ്ൻ രക്ഷാദൗത്യത്തിന്റെ (Ukraine Crisis) കേന്ദ്രമന്ത്രിമാർ യുക്രെയ്ൻ അതിർത്തിയിലെത്തും. മന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജ്ജു, ജന. വികെ സിംഗ് എന്നിവരാണ് യുക്രെയ്ൻ അതിർത്തി രാജ്യങ്ങളായ റൊമേനിയ, മാൾഡോവ, സ്ലോവാക്യ, ഹംഗറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നത്. രക്ഷാദൗത്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുമായാണ് മന്ത്രിമാർ യാത്ര തിരിക്കുന്നത്.
റൊമേനിയ, മാൾഡോവ എന്നിവിടങ്ങളിലാണ് ജ്യോതിരാദിത്യ സിന്ധ്യ സന്ദർശിക്കുന്നത്. കിരൺ റിജ്ജു സ്ലോവാക്യയിലേക്കും ഹർദീപ് സിംഗ് പുരി ഹംഗറിയിലേക്കും പുറപ്പെടും. വികെ സിംഗിനാണ് പോളണ്ടിലെ രക്ഷാദൗത്യത്തിന്റെ ചുമതല.
യുക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സർക്കാർ കണക്കനുസരിച്ച് ഏതാണ്ട് 4,0000 ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയ്നിലുള്ളത്.
Also Read-
റഷ്യക്കെതിരായ പ്രമേയം: രക്ഷാസമിതി വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു; യു.എൻ പൊതുസഭയിലും നിഷ്പക്ഷ നിലപാട് ആവർത്തിക്കും
അതേസമയം, സംഘർഷ മേഖലയായ കീവിൽ പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. എല്ലാ വിദ്യാർത്ഥികളോടും പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ എംബസി നിർദേശിച്ചിരിക്കുകയാണ്. രക്ഷാദൗത്യത്തിനായി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തുന്നുണ്ട്.
Also Read-
Ukraine Crisis | ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്കായി രണ്ടു കാർ മാത്രമെന്ന വാർത്ത തെറ്റ്: റെസിഡന്റ് കമ്മീഷണർ
രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ വേഗത്തിലും കാര്യക്ഷമവുമാക്കുന്നതിനാണ് കേന്ദ്രമന്ത്രിമാരെ യുക്രെയ്ന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഉദ്യാഗസ്ഥർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും മറ്റ് രാജ്യങ്ങളുമായുള്ള ആശയ വിനിമയം ഫലപ്രദമാക്കാനും ഇതു വഴി കഴിയും.
റഷ്യ, യുക്രെയ്ൻ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്യംഗ്ള ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്ത്യക്കാരുള്ള സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. പോളണ്ട് അതിർത്തിയിൽ കുടുങ്ങിയവരെ ക്യാമ്പുകലെത്തിക്കാൻ പ്രത്യേക ബസുകൾ സജ്ജമാക്കി.
പോളണ്ട്, റൊമേനിയ, ഹംഗറി, സ്ലോവാക്യ, മോൾഡോവ അതിർത്തികൾ കടക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ കൺട്രോൺ റൂമുകളും തുറന്നിട്ടുണ്ട്. ഓപ്റേഷൻ ഗംഗയുടെ ഭാഗമായി റുമേനിയയിലെ ബുക്കറെസ്റ്റിൽ നിന്നുള്ള വിമാനം ഇന്ന് രാവിലെ ഡൽഹിയിലെത്തി. 12 മലയാളികൾ അടക്കം 249 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.