• HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്‌നാട്ടില്‍ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 4 സ്ത്രീകള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ സൗജന്യ സാരി വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 4 സ്ത്രീകള്‍ മരിച്ചു

തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി പ്രദേശത്ത് നടന്ന പരിപാടിയില്‍ അഞ്ഞൂറോളം സ്ത്രീകളാണ് സാരി സ്വീകരിക്കാൻ തടിച്ചുകൂടിയത്

  • Share this:

    തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ സൗജന്യ സാരി വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. 10 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൈപ്പൂയം ആഘോഷവുമായി ബന്ധപ്പെട്ട് ശനിയാഴ്ച സ്വകാര്യവ്യക്തി സൗജന്യമായി സാരിയും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതിനു ടോക്കൺ നൽകുന്നതിനിടെ ആയിരുന്നു അപകടം.

    തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി പ്രദേശത്ത് നടന്ന പരിപാടിയില്‍ അഞ്ഞൂറോളം സ്ത്രീകളാണ് സാരി സ്വീകരിക്കാൻ തടിച്ചുകൂടിയത്. പരിക്കേറ്റവരെ വാണിയമ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Published by:Arun krishna
    First published: