HOME » NEWS » India » FOUR YEAR OLD BOY DIES AFTER BALLOON GETS STUCK IN THROAT WHILE PLAYING

കളിക്കുന്നതിനിടയില്‍ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി; നാലു വയസുകാരന് ദാരുണാന്ത്യം

നാലു വയസ്സുകാരനായ ദേവരാജ് എന്ന കുട്ടിയാണ് മരിച്ചത്

News18 Malayalam
Updated: December 4, 2020, 4:00 PM IST
കളിക്കുന്നതിനിടയില്‍ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി; നാലു വയസുകാരന് ദാരുണാന്ത്യം
ദേവരാജ്
  • Share this:
മുംബൈ: സഹോദരിക്കൊപ്പം ബലൂണുകള്‍ വീര്‍പ്പിച്ചു കളിക്കുകയായിരുന്ന കുട്ടിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. നാലു വയസ്സുകാരനായ ദേവരാജ് എന്ന കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അന്ധേരിയിലാണ് സംഭവം.

മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് വിവരം. പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ വീടിന് അടുത്തുള്ള പട്ടേല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാനാവതി ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതർ ആവശ്യപ്പെട്ടു.

Also Read Viral Video| 'സഞ്ജു ഏട്ടാ'; മത്സരത്തിനിടയിൽ ബൗണ്ടറി ലൈനില്‍ നില്‍ക്കുന്ന സഞ്ജു സാംസണിനെ വിളിക്കുന്ന മലയാളികള്‍

എന്നാല്‍ നാനാവതി ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തന്നെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. നാനാവതിയിൽ എത്തിയപ്പോഴെക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.
Published by: user_49
First published: December 4, 2020, 3:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories