• HOME
  • »
  • NEWS
  • »
  • india
  • »
  • സ്കൂൾ ബസിനുള്ളിൽ നിന്നും നാല് വയസ്സുകാരി തെറിച്ചുവീണ് മരിച്ചു

സ്കൂൾ ബസിനുള്ളിൽ നിന്നും നാല് വയസ്സുകാരി തെറിച്ചുവീണ് മരിച്ചു

ബസ് ശക്തമായി തിരിഞ്ഞപ്പോൾ പെൺകുട്ടി വാഹനത്തിൽ നിന്ന് പൂട്ടിയിട്ടില്ലാത്ത വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    നാല് വയസ്സുകാരി സ്‌കൂൾ ബസിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. ബസിന്റെ പിൻചക്രത്തിനടിയിൽ പെട്ടായിരുന്നു മരണം. കർണാടകയിലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം പിച്ചനഹള്ളികെരെ-സിദ്ദേനഹള്ളി റോഡിലായിരുന്നു അപകടം. ഹരോഹള്ളിക്ക് സമീപം രാമനഹള്ളി ഗേറ്റിലുള്ള ശ്രീ സായി ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിനിയും, സിദ്ധനഹള്ളി സ്വദേശിയുമായ രക്ഷ എസ്. ആണ് മരിച്ചത്. കർഷകനായ സ്വാമിയുടെ മൂത്ത മകളായിരുന്നു.

    മകൾ ദിവസവും സ്‌കൂളിൽ പോയി ബസിൽ മടങ്ങാറുണ്ടെന്ന് സ്വാമി പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ സംഭവം. ബസ് യാത്ര തുടങ്ങിയതും, നേരെ അഭിമുഖമായുള്ള സീറ്റിൽ രക്ഷ ഇരിക്കുന്നത് കണ്ടിട്ടും ഡോർ ലോക്ക് ചെയ്തില്ല.

    അമിതവേഗതയിൽ വന്ന ബസ് റോഡിലെ വളവിലെത്തിയപ്പോൾ ഡ്രൈവർ പെട്ടെന്ന് വലത്തോട്ട് തിരിച്ചു. ആഘാതത്തിൽ പെൺകുട്ടി വാഹനത്തിൽ നിന്ന് പൂട്ടിയിട്ടില്ലാത്ത വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. പിൻ ചക്രത്തിനടിയിൽപ്പെട്ട കുട്ടി തലയ്ക്ക് പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    Also read: മദ്യത്തിനു വേണ്ടി എട്ട് കൗമാരക്കാരികൾ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി

    യാത്രയ്ക്കിടെ ഡ്രൈവർ ഡോർ ലോക്ക് ചെയ്തിരുന്നെങ്കിലോ, അറ്റൻഡർ കുട്ടിയോട് സീറ്റ് സുരക്ഷിതമല്ലാത്തതിനാൽ മാറാൻ പറഞ്ഞിരുന്നെങ്കിലോ, ഡ്രൈവർ വളവിനടുത്ത് വേഗത കൂട്ടുന്നതിന് പകരം വേഗത കുറച്ചിരുന്നെങ്കിലോ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

    സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കനകപുര റൂറൽ പോലീസ് ബസ് ഡ്രൈവർക്കും അറ്റൻഡർക്കുമെതിരെ കേസെടുത്തു. ഡ്രൈവറും അറ്റൻഡറും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഡ്രൈവറെ കണ്ടെത്താൻ പോലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. തന്റെ പരാതിയിൽ കുട്ടിയുടെ പിതാവ് സ്കൂൾ മാനേജ്മെന്റിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും, അതിനാൽ രണ്ട് ബസ് ജീവനക്കാർക്കെതിരെ മാത്രമാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു.

    Summary: Bengaluru reports the death of a 4-year-old thrown from a moving school bus. She was pushed through the bus’s unlocked door while it was turning to the right while she was sat close to it. The young girl was trampled beneath the bus’s back wheel

    Published by:user_57
    First published: