ന്യൂഡൽഹി: ബിജെപിക്കും കോൺഗ്രസിനും ഏറെ നിര്‍ണായകമായ വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും നാളെ ഏറ്റുമുട്ടും. 71 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്.
12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് നാലാം ഘട്ടത്തിൽ വിധിയെഴുതുന്നത്. നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 71 സീറ്റുകളിൽ 56-ഉം എൻഡിഎ സഖ്യം കഴിഞ്ഞ തെരഞ്ഞെടുപ്പിന് നേടിയിരുന്നു. കോൺഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. 14 സീറ്റുകൾ തൃണമൂൽ കോൺഗ്രസിനും ബിജു ജനതാദളിനും ലഭിച്ചു. 961 സ്ഥാനാർത്ഥികളാണ് നാലാംഘട്ടത്തിൽ ജനവിധി തേടുന്നത്.
Also read:
ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആധാറുമായ ബന്ധിപ്പിക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി BJP നേതാവ്
17 സീറ്റുകളാണ് മഹാരാഷ്ട്രയിൽ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. രാജസ്ഥാനിൽ 13 സീറ്റുകളാണ് പോളിംഗ് ബൂത്തിലെത്തുക. 2014-ൽ എല്ലാ സീറ്റുകളും ബിജെപിക്ക് അനുകൂലമായിരുന്ന രാജസ്ഥാനിൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരത്തിലെത്തിയതാണ് കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നത്.
13 സീറ്റുകളാണ് ഉത്തർപ്രദേശില്‍ പോളിംഗ് ബൂത്തിലെത്തുന്നത്. ഈ സീറ്റുകളിലെല്ലാം ബിജെപിയും എസ്‍പി - ബിഎസ്‍പി സഖ്യമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ബിജെപിയും കോൺഗ്രസും ബിജു ജനതാദളും തമ്മിലുള്ള പോരാട്ടമാണ് ഒഡിഷയിൽ നടക്കുന്നത്. ബൂത്തിലെത്തുന്ന ഈ ആറ് സീറ്റുകളോടെ ഒഡീഷയിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകും.
നാലാം ഘട്ടത്തിൽ ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിൽ ബെഗുസരായിയിലെ കനയ്യ കുമാർ - ഗിരിരാജ് സിംഗ് പോരാട്ടമാണ് ശ്രദ്ധേയം. ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്ന ജാർഖണ്ഡിൽ മൂന്ന് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ, ബിജെപി, കോൺഗ്രസ്, ഇടത് പോരാട്ടമാണ് പശ്ചിമബംഗാളിൽ നടക്കുന്നത്. എട്ട് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.