• HOME
  • »
  • NEWS
  • »
  • india
  • »
  • സൗജന്യ വാക്സിൻ ആരോഗ്യപ്രവർത്തകർ അടക്കം മൂന്ന് കോടി പേർക്ക്; പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

സൗജന്യ വാക്സിൻ ആരോഗ്യപ്രവർത്തകർ അടക്കം മൂന്ന് കോടി പേർക്ക്; പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

ആദ്യഘട്ടത്തിൽ മുൻഗണനയിലുള്ള മൂന്ന് കോടി പേർക്ക് സൗജന്യ വാക്സിൻ

Image: (Twitter/@ANI)

Image: (Twitter/@ANI)

  • Share this:
    ന്യൂഡൽ‌ഹി: വാക്സിൻ പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആദ്യഘട്ടത്തിൽ മുൻഗണനയിലുള്ള മൂന്ന് കോടി പേർക്ക് സൗജന്യ വാക്സിൻ നൽകുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തേ രാജ്യത്ത് സൗജന്യ വാക്സിൻ നൽകുമെന്നായിരുന്നു പ്രസ്താവന.

    ഒരു കോടി ആരോഗ്യപ്രവർത്തകരും രണ്ട് കോടി ഫ്രണ്ട് ലൈൻ പ്രവർത്തകരും അടക്കം മൂന്ന് കോടി പേർക്ക് ആദ്യ ഘട്ടത്തിൽ സൗജന്യ വാക്സിൻ നൽകുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ബാക്കിയുള്ള 27 കോടി മുൻഗണന വിഭാഗത്തിൽ പെട്ടവർക്ക് എങ്ങനെ വാക്സിൻ വിതരണം നടത്തുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ട്വീറ്റിൽ പറയുന്നു.


    നേരത്തേ, ഡൽഹിയിൽ മാത്രമല്ല, രാജ്യത്ത് മുഴുവൻ വാക്സിൻ സൗജന്യമായി നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഡൽഹിയിൽ ഡ്രൈ റൺ വിലയിരുത്താനെത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് കൂടുതൽ വ്യക്തത വരുത്തി ട്വീറ്റ് നൽകിയിരിക്കുന്നത്.


    കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കിംവദന്തികൾ ജനങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പോളിയോ വാക്സിൻ‌ സമയത്തും പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ജനങ്ങൾ വാക്സിൻ സ്വീകരിക്കുകയും ഇന്ത്യ പോളിയോ മുക്തമാകുകയും ചെയ്തുവെന്നും മന്ത്രി ഓർമിപ്പിച്ചു.




    അതേമസയം, കേരളത്തിൽ ഉടൻ കൊവിഡ്19 വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. വാക്‌സിന്‍ എടുക്കുന്നതിന് ആര്‍ക്കും ആശങ്ക വേണ്ടെന്നും ചിട്ടയായ വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജമാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച്‌ മുന്‍ഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
    Published by:Naseeba TC
    First published: