ഇന്റർഫേസ് /വാർത്ത /India / Bakrid | ബക്രീദ് ദിനത്തിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് താജ്മഹലിൽ സൗജന്യ പ്രവേശനം

Bakrid | ബക്രീദ് ദിനത്തിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് താജ്മഹലിൽ സൗജന്യ പ്രവേശനം

Free entry for tourists at Taj Mahal on Eid-al-Adha for three hours |  ബക്രീദ് ദിനത്തിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് താജ്മഹലിൽ സൗജന്യ പ്രവേശനം

Free entry for tourists at Taj Mahal on Eid-al-Adha for three hours | ബക്രീദ് ദിനത്തിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് താജ്മഹലിൽ സൗജന്യ പ്രവേശനം

'ബക്രീദ്' ദിനത്തിൽ നമസ്‌കരിക്കുന്നതിനായാണ് താജ്മഹലിൽ ഞായറാഴ്ച രാവിലെ 7 മുതൽ 10 വരെ പ്രവേശന ഫീസ് ഒഴിവാക്കിയത്

  • Share this:

ഈ വർഷത്തെ ബക്രീദ് (Bakrid) ദിനത്തിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് താജ്മഹലിൽ (Taj Mahal) വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം സൗജന്യം. ചരിത്ര സ്മാരകമായ മസ്ജിദ് പരിസരത്ത് നമസ്‌കരിക്കുന്നതിന് രാവിലെ 7 മണി മുതൽ 10 മണി വരെ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ജൂലൈ 10 നാണ് ബക്രീദ്.

'ബക്രീദ്' ദിനത്തിൽ നമസ്‌കരിക്കുന്നതിനായാണ് താജ്മഹലിൽ ഞായറാഴ്ച രാവിലെ 7 മുതൽ 10 വരെ പ്രവേശന ഫീസ് ഒഴിവാക്കിയതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ (Archaeological Survey of India (ASI),) സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് രാജ് കുമാർ പട്ടേൽ പറഞ്ഞു. താജ്മഹലിലെ ബുക്കിംഗ് ഓഫീസുകളെല്ലാം ഈ സമയത്ത് അടച്ചിരിക്കും എന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് എന്ന പേരിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ഈ ദിവസത്തെ വിളിക്കുന്നത്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കർമ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ നിർവ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണ് ബലി പെരുന്നാൾ.

മുസ്ലിംകൾക്കിടയിൽ എല്ലാ വർഷവും ആചരിച്ചുപോരുന്ന പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ബലി പെരുന്നാൾ ഇസ്ലാമിക് കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താമത്തെ ദിവസമാണ് ആഘോഷിക്കുന്നത്. മുസ്ലിംകളുടെ വിശ്വാസം അനുസരിച്ച് അല്ലാഹു പ്രവാചകനായ ഇബ്രാഹീമിനെ പരീക്ഷിക്കാൻ വേണ്ടി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ മകൻ ഇസ്മായിലിനെ ബലിയറുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ദൈവ വിശ്വാസിയായ ഇബ്രാഹീം നബി സ്വന്തം മകനെ അറുക്കാൻ സന്നദ്ധത കാണിച്ചു മുന്നോട്ടുവന്നു. പ്രവാചകന്റെ ഭക്തിയിൽ ദൈവം പ്രീതിപ്പെടുകയും തുടർന്ന് ദൈവം തന്റെ ദൂതനായ ജിബ്രീലിനെ ഇബ്രാഹീമിന്റെ അടുത്തേക്ക് അയക്കുകയും ചെയ്യുകയായിരുന്നു. മകനെ അറുക്കാൻ തയ്യാറായ ഇബ്രാഹീമിന് ജിബ്രീൽ അറുക്കാൻ പകരം ഒരു ആടിനെ നൽകുകയുമായിരുന്നു. ഈ സംഭവത്തിന്റെ സ്മരണ പുതുക്കാൻ വേണ്ടിയാണ് വിശ്വാസികൾ എല്ലാ വർഷവും പെരുന്നാളിന് ബലി അർപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ രാവിലെ തന്നെ പള്ളിയില്‍ നമസ്‌കാരത്തിനായി പോവുന്നു. നിസ്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയർപ്പിക്കുന്നത്. ഈ ദിവസം ബലി കഴി‍ച്ച മൃഗങ്ങളുടെ ഇറച്ചി ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യുന്നു. മുസ്ലിംകൾ ഈ ദിവസം പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ തയ്യാറാക്കുകയും ഗൃഹ സന്ദർശനം നടത്തുകയും ചെയ്യാറുണ്ട്.

ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ ഇസ്ലാം വിശ്വാസികള്‍ നടത്തുന്ന തീര്‍ത്ഥാടന കര്‍മ്മമമാണ് ഹജ്ജ്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട കർമ്മങ്ങളിൽ ഒന്നായ ഹജ്ജ് ചെയ്യാനായി വിശ്വാസികൾ സൗദി അറേബ്യയിലെ മക്കയിലേക്ക് യാത്ര ചെയ്യുന്നു. ജീവിത കാലത്ത് ഒരിക്കലെങ്കിലും എല്ലാ വിശ്വാസികളും ഹജ്ജ് ചെയ്തിരിക്കണമെന്നാണ് ഇസ്‍ലാം മതം അനുശാസിക്കുന്നത്.

First published:

Tags: Bakrid, Eid Mubarak, Taj Mahal