• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

70 രൂപ ലാഭിക്കാം; സ്കൂളുകളിൽ സൗജന്യ മുടിവെട്ട്


Updated: July 16, 2018, 7:17 AM IST
70 രൂപ ലാഭിക്കാം; സ്കൂളുകളിൽ സൗജന്യ മുടിവെട്ട്

Updated: July 16, 2018, 7:17 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ സ്കൂളുകളിൽ കുട്ടികൾക്ക് ഇനി സൗജന്യമായി മുടിവെട്ടാം. അഹമ്മദാബാദ് മുനിസിപ്പൽ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 380 സ്കൂളുകളിലെ 1.25 ലക്ഷം കുട്ടികളെ പദ്ധതിക്കുകീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ശുചിത്വപദ്ധതിയായ 'ഏക് കദം സ്വച്ഛതാ കി ഓറി'ൽ ഉൾപ്പെടുത്തി കുട്ടികളിൽ വ്യക്തിശുചിത്വശീലം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എ.എം.സി സ്കൂൾ ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലാഗ്ദിർ ദേശായി പറഞ്ഞു.

ഇന്റർനാഷണൽ സ്കൂൾ ഓഫ് ഏയ്സ്തെറ്റിക്സ് ആൻഡ് സ്പാ (ഐ.എസ്.എ.എസ്) എന്ന സന്നദ്ധസംഘടനയുമായി ഇതുസംബന്ധിച്ച് കരാർ ഒപ്പിട്ടു. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുമതി വാങ്ങിയശേഷമാണ് മുടിവെട്ടുക. ഇതുവരെ 50 ശതമാനം കുട്ടികൾ അനുമതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

എ.എം.സി സ്കൂളുകളിലെ ഭൂരിഭാഗം കുട്ടികളും ചേരിപ്രദേശങ്ങളിൽനിന്ന് എത്തുന്നവരാണ്. ഇവരിൽ ഭൂരിഭാഗവും പലകാരണങ്ങളാൽ കൃത്യമായി മുടിമുറിക്കാറില്ല. അഹമ്മദാബാദിൽ മുടിവെട്ടിന് കുറഞ്ഞകൂലി 70 രൂപയാണ്. ഇത്രയും പണം കണ്ടെത്താൻ കഴിയാത്തവരും ഏറെ. ഈ സാഹചര്യത്തിൽ കുട്ടികളിലും അവരിലൂടെ കുടുംബത്തിലും ശുചിത്വശീലം വളർത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് ദേശായി പറഞ്ഞു.

തിങ്കളാഴ്ച പദ്ധതി നിലവിൽ വരും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ആയിരിക്കും മുടിവെട്ടുക. നിർബന്ധപൂർവം ആരുടെയും മുടി മുറിക്കില്ല. സ്വയം സന്നദ്ധരായി വരുന്ന കുട്ടികളുടെ മുടി മാത്രമായിരിക്കും മുറിക്കുക. അതും പഠന പ്രവർത്തനങ്ങളെ ബാധിക്കാതെ. സ്കൂൾ അംഗീകരിച്ച ഹെയർ കട്ട് സ്റ്റൈലുകളിൽ ഏതു വേണമെന്ന് കുട്ടികൾക്ക് തെരഞ്ഞെടുക്കാം. പെൺകുട്ടികൾക്ക് വനിതകൾ തന്നെയായിരിക്കും മുടി മുറിക്കുക. ഒരു വർ‌ഷത്തേക്കാണ് കരാർ.

'ഇത് നല്ലൊരു ചുവടുവെപ്പാണ്. ധാരാളം കുട്ടികൾ മുടി മുറിക്കാൻ വിമുഖത കാട്ടാറുണ്ട്. ഏറെ നിർബന്ധിക്കേണ്ടിയും വരുന്നു. സ്കൂളിലാകുമ്പോൾ കുട്ടികൾക്ക് വലിയ എതിർപ്പുണ്ടാകില്ല' - രക്ഷിതാവായ നരേന്ദ്ര പാർമർ പറഞ്ഞു.
Loading...
 
First published: July 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍