• HOME
  • »
  • NEWS
  • »
  • india
  • »
  • Freebies | സൗജന്യ വെള്ളവും വൈദ്യുതിയും ഉറപ്പാക്കുന്നത് ഭരണഘടനാപരമായ കടമ മാത്രം; സുപ്രീം കോടതിയിൽ എഎപി

Freebies | സൗജന്യ വെള്ളവും വൈദ്യുതിയും ഉറപ്പാക്കുന്നത് ഭരണഘടനാപരമായ കടമ മാത്രം; സുപ്രീം കോടതിയിൽ എഎപി

സൗജന്യ വെള്ളം, സൗജന്യ വൈദ്യുതി തുടങ്ങിയവ ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൻെറ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളാണെന്നാണ് തങ്ങൾ മനസ്സിലാക്കുന്നതെന്ന് എഎപി നൽകിയ മറുപടിയിൽ വ്യക്തമാക്കി. എല്ലാവരും ഒരുപോലെ ജീവിക്കുന്ന, സമത്വം പുലരുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും പാർട്ടി കോടതിയെ അറിയിച്ചു

സുപ്രീം കോടതി

സുപ്രീം കോടതി

  • Last Updated :
  • Share this:
    തെരഞ്ഞെടുപ്പ് സമയത്തെ സൗജന്യ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ രാഷ്ട്രീയരംഗത്ത് സജീവമായിരിക്കെ സുപ്രീം കോടതിയിൽ (Supreme Court) വിശദീകരണം നൽകി ആം ആദ്മി പാർട്ടി (Aam Aadmi Party). സൗജന്യ വെള്ളം, സൗജന്യ വൈദ്യുതി തുടങ്ങിയവ ഭരണഘടനാ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൻെറ ഭാഗമായി ചെയ്യേണ്ട കാര്യങ്ങളാണെന്നാണ് തങ്ങൾ മനസ്സിലാക്കുന്നതെന്ന് എഎപി നൽകിയ മറുപടിയിൽ വ്യക്തമാക്കി. എല്ലാവരും ഒരുപോലെ ജീവിക്കുന്ന, സമത്വം പുലരുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും പാർട്ടി കോടതിയെ അറിയിച്ചു.

    “ഭരണകൂടത്തിൻെറ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ളതാണ്. മനുഷ്യർ തമ്മിലുള്ള സാമ്പത്തികവും സാമൂഹികവുമായ അന്തരം കുറയ്ക്കുക എന്നതാണ് അതിൻെറ ലക്ഷ്യം. സഹായങ്ങൾ ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. കൂടുതൽ അഭിമാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതിന് പൗരൻമാരെ പ്രാപ്തരാക്കുകയെന്നതും ഭരണകൂടത്തിൻെറ കർത്തവ്യമാണ്,” എഎപി കോടതിയിൽ വ്യക്തമാക്കി.

    Related News- Freebies | കളർ ടിവി മുതൽ ചന്ദ്രനിലേക്കുള്ള സൗജന്യയാത്ര വരെ; രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാ​ഗ്ദാനങ്ങൾ

    ലോകത്തിലെ മിക്ക വികസിത രാജ്യങ്ങളും പുരോഗതി കൈവരിച്ചിട്ടുള്ളത് തങ്ങൾ മുന്നോട്ട് വെക്കുന്ന തരത്തിലുള്ള ക്ഷേമ പ്രവർത്തനങ്ങളും സോഷ്യലിസ്റ്റ് ആശയങ്ങളും നടപ്പിലാക്കിയാണ്. “വികസിത രാജ്യങ്ങളിൽ പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ പുരോഗതിയുടെ ആണിക്കല്ല് തന്നെ സോഷ്യലിസ്റ്റ് ആശയങ്ങളും ക്ഷേമപ്രവർത്തനങ്ങളുമാണ്. സാമ്പത്തികമായി അസ്ഥിരതയെന്ന അവസ്ഥയിൽ നിന്ന് എല്ലാ മേഖലയിലും പുരോഗതിയിലേക്കാണ് നാം നയിക്കപ്പെടേണ്ടത്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും കൂടുതൽ മെച്ചപ്പെട്ട മുന്നേറ്റം ലക്ഷ്യം വെക്കേണ്ടതുണ്ട്,” അരവിന്ദ് കെജ്രിവാൾ നയിക്കുന്ന പാർട്ടി അറിയിച്ചു.

    സോഷ്യലിസ്റ്റ് മോഡൽ വികസനം മുന്നോട്ട് വെക്കുന്ന രാജ്യങ്ങളിൽ ജനങ്ങൾക്ക് സൗജന്യമായ രീതിയിലോ അല്ലെങ്കിൽ കുറഞ്ഞ നിരക്കിലോ ആണ് പൊതു സൗകര്യങ്ങൾ ഉറപ്പാക്കുന്നത്. പൂർണമായും മുതലാളിത്ത ആശയങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോവുന്ന രാജ്യങ്ങളേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ് ഇവിടങ്ങളിൽ ജനങ്ങൾ ജീവിക്കുന്നതെന്നും എഎപി പറഞ്ഞു.

    Also Read- 'ഏത് പാർട്ടിയാണ് സൗജന്യം കൊടുക്കുന്നതിനെ എതിർക്കുക'; പൊതുതാല്പര്യ ഹർജിയിൽ സുപ്രീംകോടതി

    സൗജന്യ വാഗ്ദാനങ്ങളെ എതിർത്ത് പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായയുടെ ലക്ഷ്യത്തെയും എഎപി വിമർശിച്ചു. ഇത് പൊതുതാൽപര്യ ഹർജിയല്ല പകരം രാഷ്ട്രീയ താൽപര്യ ഹർജിയാണെന്നാണ് എഎപി കോടതിയിൽ പറഞ്ഞിരിക്കുന്നത്. നിലവിൽ നൽകിയിരിക്കുന്ന ഹർജിക്ക് പിന്നിൽ ജനങ്ങളുടെ താൽപര്യം ഒന്നും തന്നെയില്ല. പൂർണമായും വ്യക്തി താൽപര്യങ്ങളോ രാഷ്ട്രീയ താൽപര്യങ്ങളോ മാത്രമാണുള്ളത്.

    കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയുമായി നേരിട്ട് ബന്ധമുള്ള ആളാണ് ഹർജിക്കാരനെന്നും എഎപി കോടതിയിൽ അറിയിച്ചു. മുമ്പ് ഡൽഹിയിലെ ബിജെപി വക്താവായിരുന്നു ഈ ഹർജിക്കാരനെന്നും പാർട്ടി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ അജണ്ടകൾ മാത്രമാണ് ഹർജിക്ക് പിന്നിലുള്ളതെന്നും എഎപി വാദിക്കുന്നു.

    Also Read- 'തെരഞ്ഞെടുപ്പ് വാഗ്ദാനം ' ഗുജറാത്ത് ബൂത്തിലേക്ക് പോകുന്നതിനു മുമ്പ് ചർച്ചയാകുന്ന ഹർജി

    സൗജന്യ വാഗ്ദാനങ്ങളെ എതിർത്ത് കൊണ്ട് കേന്ദ്ര സർക്കാർ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇത്തരം വാഗ്ദാനങ്ങൾ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് ചെയ്യുകയെന്നാണ് ബിജെപി നിലപാട്. കേന്ദ്രസർക്കാർ, നീതി ആയോഗ്, ഫിനാൻസ് കമ്മീഷൻ, ആർബിഐ എന്നിവയോട് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
    Published by:Rajesh V
    First published: