• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യുഎഇ സഹായം സ്വീകരിക്കുന്നതിൽ പ്രതിസന്ധി


Updated: August 21, 2018, 11:29 PM IST
യുഎഇ സഹായം സ്വീകരിക്കുന്നതിൽ പ്രതിസന്ധി

Updated: August 21, 2018, 11:29 PM IST
ന്യൂഡൽഹി: യുഎഇയില്‍ നിന്നുള്ള സഹായം കേരളം സ്വീകരിക്കുന്നതില്‍ അനിശ്ചിതത്വം. സഹായം കേരളത്തിന് നേരിട്ട് സ്വീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ അന്താരാഷ്ട്ര സഹായം ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം തേടുന്നത് 2007-ല്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിന് പ്രത്യേക ഇളവ് നല്‍കാനാവില്ലന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഇതോടെയാണ് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം കേരളത്തിന് ലഭ്യമാകുന്ന കാര്യം അനിശ്ചിതത്വത്തിലായത്. കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്താല്‍ മാത്രമേ ഈ സഹായം കേരളത്തിന് സ്വീകരിക്കാനാകു.

യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
നിലവിലെ സാഹചര്യം നേരിടാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നുണ്ട്. എന്നാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പിന്നീട് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം സ്വീകരിക്കാനുള്ള സാധ്യത കേന്ദ്രം തള്ളിയിട്ടില്ല. യു.എന്‍ അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് പദ്ധതി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍ അപ്പോള്‍ തീരുമാനം എടുക്കും.

ജപ്പാന്‍ സന്നദ്ധത അറിയിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങള്‍ ആവശ്യപ്പെടില്ല. അതേസമയം വിദേശത്തു നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് ജി.എസ് ടി, എക്സൈസ് തീരുവകളില്‍ ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
First published: August 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍