• HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ ബിൽ: അസമിൽ വീണ്ടും സംഘർഷാവസ്ഥ; ട്രയിൻ സർവീസുകളെ ബാധിച്ചു

പൗരത്വ ബിൽ: അസമിൽ വീണ്ടും സംഘർഷാവസ്ഥ; ട്രയിൻ സർവീസുകളെ ബാധിച്ചു

പ്രതിഷേധക്കാരുടെ കല്ലെറിയലിൽ ഒരു മാധ്യമപ്രവർത്തകന് പരിക്കേറ്റു.

  • News18
  • Last Updated :
  • Share this:
    ഗുവാഹത്തി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ അസമിൽ പ്രതിഷേധം ഇന്നു ശക്തമായി തുടരുന്നു. പ്രതിഷേധം വ്യാപകമായത് അസമിൽ ട്രയിൻ സർവീസുകളെ ബാധിച്ചു. സംഘർഷം നിയന്ത്രണ വിധേയമാക്കുന്നതിനു വേണ്ടി പൊലീസ് റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ചു. ദിബ്രുഗഡിലെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി ഉപയോഗിച്ചു.

    പ്രതിഷേധക്കാരുടെ കല്ലെറിയലിൽ ഒരു മാധ്യമപ്രവർത്തകന് പരിക്കേറ്റു. തുടർന്ന്, പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചു. ദിബ്രുഗഡിലെ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമായിരുന്നു പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചത്.

    അതേസമയം, വടക്കു കിഴക്കൻ റെയിൽവേ നിരവധി ട്രയിനുകളാണ് സംഘർഷത്തെ തുടർന്ന് റദ്ദു ചെയ്യുകയും പുനഃക്രമീകരിക്കുകയും ചെയ്തത്. പതിനാലോളം ട്രയിനുകളാണ് റദ്ദു ചെയ്തത്.
    First published: