അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഎമ്മുമായി ധാരണയിലെത്തിയ കോൺഗ്രസിന് 13 സീറ്റുകളാണ് ലഭിച്ചിരുന്നത്. നാലിടത്ത് സിപിഎമ്മുമായി സൗഹൃദ മത്സരം നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. ജയസാധ്യത മുൻനിർത്തി 17 സീറ്റുകൾ വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം.
ധാരണപ്രകാരമുള്ള 13 സീറ്റുകള്‍ക്ക് പുറമേ ബാര്‍ജാലാ, മജലിശ്പുര്‍, ബാധാര്‍ഘട്ട്, ആര്‍ കെ പുര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മണിക് സാഹയ്‌ക്കെതിരെ മുന്‍ ബിജെപി എംഎല്‍എയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബര്‍ദോവാലി മണ്ഡലത്തില്‍ ആശിഷ് കുമാര്‍ സാഹ മണിക് സാഹയെ നേരിടും. കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് എംഎല്‍എ. സുദീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍ തന്നെ മത്സരിക്കും.
Also Read- ത്രിപുരയില്‍ ബിജെപി 55 സീറ്റിൽ മത്സരിക്കും; ഐപിഎഫ്ടിക്ക് 5 സീറ്റ്
സംവരണ മണ്ഡലയമായ ബാധാര്‍ഘട്ട് കോണ്‍ഗ്രസ്- ഇടത് സഖ്യത്തിന്റെ ധാരണപ്രകാരം ഫോര്‍വേഡ് ബ്ലോക്കിനാണ് അനുവദിച്ചത്. കാലങ്ങളായി കോണ്‍ഗ്രസ് വിജയിച്ചുവരുന്ന മണ്ഡലമാണിത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ്- ബിജെപി- ഫോര്‍വേഡ് ബ്ലോക്ക് പാര്‍ട്ടികള്‍ ഒരേ കുടുംബത്തില്‍ നിന്നാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മീന സർക്കാർ (ബിജെപി), മൂത്ത സഹോദരൻ രാജ് കുമാർ സർക്കാർ (കോൺഗ്രസ്), അനന്തരവനായ പാർഥ പ്രതിം സർക്കാർ (ഫോർവേഡ് ബ്ലോക്) എന്നിവരാണ് ഏറ്റുമുട്ടുന്നത്.
Also Read- സിപിഎം-കോൺഗ്രസ് സഖ്യത്തിനിടെ ത്രിപുരയിൽ CPM എംഎൽഎയും കോൺഗ്രസ് നേതാവും BJPയിലേക്ക്
കഴിഞ്ഞ ദിവസം സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മൊബോഷര്‍ അലിയടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. തന്റെ സിറ്റിങ് സീറ്റായ കൈലാഷഹറില്‍ തന്നെ മൊബോഷര്‍ അലി മത്സരിക്കും. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്‍പുരില്‍ നിന്ന് ജനവിധി തേടും. നിലവിലെ മുഖ്യമന്ത്രി മണിക് സാഹയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.