• HOME
  • »
  • NEWS
  • »
  • india
  • »
  • മതത്തിനപ്പുറം സൗഹൃദം; മകളുടെ ചികിത്സയ്ക്ക് ഭൂമി വിറ്റ ഹിന്ദുകുടുംബത്തിന് സഹായവുമായി മുസ്ലീം കുടുംബം

മതത്തിനപ്പുറം സൗഹൃദം; മകളുടെ ചികിത്സയ്ക്ക് ഭൂമി വിറ്റ ഹിന്ദുകുടുംബത്തിന് സഹായവുമായി മുസ്ലീം കുടുംബം

ഭൂമി മുഴുവൻ വിറ്റിട്ടും മക്കളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയായിരുന്നു. സൻവർമൽ ശർമ്മയ്ക്ക് മൂന്ന് കുട്ടികളുണ്ട്.

  • Last Updated :
  • Share this:
    സാമുദായിക സൗഹാർദ്ദത്തിന്‍റെ (religious harmony) പേരിൽ രാജ്യത്തുടനീളം ചുരു പ്രസിദ്ധമാണ്. ഇവിടെ മാനവികതയുടെ മതമാണ് പരമപ്രധാനമായി കണക്കാക്കുന്നത്. ചുരിലെ സൻവർമൽ ശർമ്മയ്ക്ക് മാനസിക വെല്ലുവിളി നേരിടുന്ന മൂന്ന് കുട്ടികളുണ്ട്. ഈ കുട്ടികളുടെ ചികിത്സയ്ക്കായി അദ്ദേഹത്തിന് തന്റെ ഭൂമി മുഴുവനും വിൽക്കേണ്ടി വന്നു. കഷ്ടതകളുടെ ഈ സമയത്ത് അയൽക്കാർ അദ്ദേഹത്തെ കൈവിടുവാൻ തയാറായിരുന്നില്ല.

    ഭൂമി മുഴുവൻ വിറ്റിട്ടും മക്കളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയായിരുന്നു. സൻവർമൽ ശർമ്മയ്ക്ക് മൂന്ന് കുട്ടികളുണ്ട് - ഒരു മകനും രണ്ട് പെൺമക്കളും. മൂന്നുപേരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. മക്കളുടെ ചികിത്സയ്ക്കായി തന്റെ പൂർവിക സ്വത്തും വീടും എല്ലാം വിറ്റു. പക്ഷേ ശ്രമങ്ങളെല്ലാം വെറുതെയായി. കുട്ടികളിൽ ആരുടേയും നില മെച്ചപ്പെട്ടില്ല. മക്കളുടെ ചികിൽസയ്ക്ക് സ്വത്തുക്കളെല്ലാം വിൽക്കേണ്ടി വന്നതിനെത്തുടർന്ന് സൻവർമൽ ശർമ്മയും ഭാര്യ സരളയും വീട്ടിൽ നിന്ന് തെരുവിലേക്ക് ഇറങ്ങേണ്ടിവന്നു.

    അധികം അകലെയല്ലാതെ താമസിച്ചിരുന്ന മുസ്ലീങ്ങൾ അദ്ദേഹത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് അറിഞ്ഞത് അപ്പോഴായിരുന്നു. എല്ലാവരും സൻവർമൽ ശർമ്മയെ സഹായിക്കുകയും ലോകത്തിന് മുന്നിൽ മാതൃകയാവുകയും ചെയ്തു. അവർ അദ്ദേഹത്തിന് 300 ചതുരശ്ര യാർഡ് ഭൂമി വാഗ്ദാനം ചെയ്യുകയും 80,000 രൂപ സമാഹരിച്ച് നൽകുകയും ചെയ്തു. ഈ ഭൂമിയിൽ കുടുംബത്തിന് താമസിക്കാൻ ഒരു മുറിയും അവർ നിർമ്മിച്ചു. ഇപ്പോൾ ആ കുടുംബത്തിന് ഈ ചെറിയ വീട്ടിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് അവർ.

    read also : പത്താം ക്ലാസിലെ കൂട്ടതോല്‍വി; 34 സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ആസം സര്‍ക്കാര്‍

    42-ാം വാർഡിലെ ഇസ്ഹാഖ് ഖാനാണ് അദ്ദേഹത്തെ സഹായിക്കാൻ ആദ്യം രംഗത്തെത്തിയത്. ഇസ്ഹാഖ് ഖാന്റെ മകൻ ലത്തീഫ് തന്റെ സൂഫി സാഹിബ് ദർഗയ്ക്ക് സമീപമുള്ള ഭൂമികളിൽ നിന്ന് 300 ചതുരശ്ര യാർഡ് സൗജന്യമായി നൽകുകയും ഈ ഭൂമി കുടുംബത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സുഹൃത്തായ ഇസ്‌ലാമിന്റെയും നാട്ടുകാരുടെയും സഹായത്തോടെ 80,000 രൂപ സമാഹരിച്ച ലത്തീഫ് കുടുംബത്തിനായി ഭൂമിയിൽ ഒരു മുറി ഉണ്ടാക്കി. മുറിയുടെ കുറച്ചു ഭാഗം ഇപ്പോഴും നിർമ്മാണത്തിലാണ്. തറയിൽ പ്ലാസ്റ്റർ ഇട്ടിട്ടില്ല, മുറിയിൽ വാതിലുകൾ ഘടിപ്പിച്ചിട്ടില്ല. സ്ഥിരമായ വീട് തയാറാകുന്നത് വരെ കുടുംബത്തിന് തൽക്കാലം അവിടെ താമസിക്കാനായി വാടകയ്ക്ക് ഒരു മുറി എടുത്തു നൽകിയിട്ടുമുണ്ട്.

    സൻവർമലിന്റെ മൂത്ത മകൻ വിജയ്ക്ക് 18 വയസ്സും പൂജയ്ക്ക് 17 വയസ്സും മൂന്നാമത്തെ കുട്ടി ആരതിക്ക് 14 വയസ്സുമാണ്. മാതാപിതാക്കളെ പൂർണമായും ആശ്രയിക്കുന്നതിനാൽ മക്കളെ തനിച്ചാക്കി പോകാൻ കഴിയില്ലെന്ന് ദമ്പതികൾ പറഞ്ഞു.
    Published by:Amal Surendran
    First published: