• HOME
  • »
  • NEWS
  • »
  • india
  • »
  • മഴപെയ്യാൻ തവളകൾക്ക് കല്യാണം നടത്തി; പ്രളയം വന്നതോടെ വിവാഹ മോചിതരാക്കി

മഴപെയ്യാൻ തവളകൾക്ക് കല്യാണം നടത്തി; പ്രളയം വന്നതോടെ വിവാഹ മോചിതരാക്കി

ഇന്ദ്രാപുരി ഭാഗത്തെ ശിവ സേവ ശക്തി മണ്ഡലിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം പ്രതീകാത്മക വിവാഹ മോചനം നടന്നത്.

  • Share this:
    ഭോപ്പാൽ: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ തവള കല്യാണം നടത്തി. എന്നാൽ മഴ തോരാതായതോടെ തവളകളെ വിവാഹ മോചിതരുമാക്കി. ഭോപ്പാലിലാണ് സംഭവം.

    ജൂലൈയിലാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ തവള കല്യാണം നടത്തിയത്. രണ്ട് മാസമായി മഴയ്ക്ക് ശമനമില്ലാതായതോടെ മഴ തോരാന്‍ കണ്ടമാര്‍ഗം അവറ്റകളുടെ വിവാഹമോചനമാണ്‌.

    also read:സോറി ചേട്ടാ... മലയാളികൾക്ക് പ്രിയങ്കരിയായ നായികയും നടനായ ജ്യേഷ്‌ഠനും

    നാഗരിക സമിതിയും പഞ്ചരത്ന സേവ ട്രസ്റ്റുമാണ് തവളകല്യാണം നടത്തിയത്. ഇന്ദ്രാപുരി ഭാഗത്തെ ശിവ സേവ ശക്തി മണ്ഡലിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം പ്രതീകാത്മക വിവാഹ മോചനം നടന്നത്.

    മഴ തോരാതായതോടെ പല ഭാഗത്തും ജാഗ്രത നിര്‍ദേശം നൽകി. വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്താകമാനമുള്ള ശക്തമായ മഴ വലിയ നാശ നഷ്ടമാണ് ഇവിടെയുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ വിവാഹ മോചനമാണ് പരിഹാരമെന്ന് നിർദേശിക്കുകയായിരുന്നു.

    First published: