• HOME
 • »
 • NEWS
 • »
 • india
 • »
 • ആന്ധ്രയിലെ ഗ്രമത്തില്‍ നിന്ന് അടുത്ത സിജെഐ വരെ; എന്‍ വി രമണയുടെ വിധിന്യായങ്ങളിലൂടെ

ആന്ധ്രയിലെ ഗ്രമത്തില്‍ നിന്ന് അടുത്ത സിജെഐ വരെ; എന്‍ വി രമണയുടെ വിധിന്യായങ്ങളിലൂടെ

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഏപ്രില്‍ 23ന് വിരമിക്കും. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഏപ്രില്‍ 24ന് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേല്‍ക്കും.

nv-ramana

nv-ramana

 • Share this:
  ന്യൂഡല്‍ഹി: ഏറ്റവും മുതിർന്ന ജഡ്ജി ജസ്റ്റിസ് എന്‍ വി രമണയെ 48-മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഏപ്രില്‍ 23ന് വിരമിക്കും. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഏപ്രില്‍ 24ന് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേല്‍ക്കും. 2022 ഓഗസ്റ്റ് 26ന് അദ്ദേഹം വിമരമിക്കും. 1957 ഓഗസ്റ്റ് 27ന് ആന്ധ്രപ്രദേശിലെ പൊന്നാവാരം ഗ്രമത്തില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് നതാലപതി വെങ്കട രമണന്‍ ജനിച്ചത്. 1983 ഫെബ്രുവരി 10ന് അഭിഭാഷകനായി എന്റോള്‍ ചെയ്തു.

  2000 ജൂണ്‍ 27ന് ആന്ധ്ര ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2013 മാര്‍ച്ച് 10 മുതല്‍ 2013 മെയ് 20 വരെ ആന്ധ്രപ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു. 2013 സെപ്റ്റംബര്‍ രണ്ടു മുതല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2014 ഫെബ്രുവരി 17 മുതല്‍ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുകയും ചെയ്തു. നിയമത്തിന് പുറമേ തത്വചിന്തയിലും സാഹിത്യത്തിലും അദ്ദേഹത്തിന് താല്‍പര്യമുണ്ട്. അദ്ദേഹത്തിന്റെ വിധിന്യായങ്ങളിലൂടെ.

  ഈ വര്‍ഷം ജനുവരിയില്‍ ജസ്റ്റിസുമാരായ എന്‍വി രമണ, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ മൂല്യം ഓഫീസില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെക്കാള്‍ കുറവല്ലെന്ന് പറഞ്ഞു. 2001ലെ ലത വാദ്വാ കേസ് അടിസ്ഥാനത്തിലായിരുന്നു അദേഹത്തിന്റെ പ്രസ്താവന. 2020 ല്‍ മാനസികമായി പ്രതിരോധത്തില്‍ എത്തുന്നതിനെ സെക്ഷന്‍ 84 ഐപിസിയില്‍ ഉള്‍പ്പെടുത്തി മൂന്നാംഗ ബെഞ്ചായ എന്‍വി രമണ, എസ് എ നസീര്‍, സൂര്യകാന്ത് എന്നിവര്‍ വിധിയിറക്കി. അക്യുസ് ആയ വ്യക്തി ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നത് തെളിയിക്കണം.

  Also Read-  'മെയ് 2ന് ദീദിക്കുള്ള വാതില്‍ കാണിക്കും'; മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  അനുരാധ ഭുവിന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നല്‍കിയ കേസ്. ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എല്ലാ ഉത്തരവുകളും ഒരാഴ്ചയ്ക്കുള്ളില്‍ പുനഃപരിശോധിക്കാന്‍ ജമ്മു കാശ്മീര്‍ ഭരണകൂടത്തോട് എന്‍ വി രമണ, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. മീഡിയ പ്രൊഫഷണലുകള്‍ നല്‍കി കേസ്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരില്‍ 4ജി മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം അനുവദിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപീകരിച്ച. എന്‍വി രമണ, ആര്‍ സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് നിധിച്ചത്.

  2019ലെ കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ചന്ദ്ര അഗര്‍വളും തമ്മിലുള്ള കേസ്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ വിവരാവകാശത്തിനു കീഴില്‍ വരുന്നതാണെന്ന് രഞ്ജന്‍ ഗഗോയ്, എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടു. 2019ലെ റോജര്‍ മാത്യുവും ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ് കേസ്. ധനകാര്യ വിഭാഗത്തിലെ സെക്ഷന്‍ 184 സാധുത ശരിവച്ചുകൊണ്ട് രഞ്ജന്‍ ഗഗോയ്, എന്‍ വി രമണ, ഡിവൈ ചന്ദ്ര ചൂഢ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ഭരണഘടന ബെഞ്ച് വിധി പുറപ്പെടുവിച്ചു.

  2017ലെ ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് ലിമിറ്റഡും ഹരിയാന സ്റ്റേറ്റും തമ്മിലുള്ള കേസ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രവേശന നികുതിയെ ശരി വെച്ചുകൊണ്ട് ഒന്‍പതംഗ ബെഞ്ച് 7:2 ഭൂരിപക്ഷത്തോടെ വിധിച്ചു. 2016ലെ നബാം റെബിയ, ബമാംഗ് ഫെലിക്‌സും ഡെപ്യൂട്ടി സ്പീക്കറും ഉള്‍പ്പെടുന്ന കേസ്. മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ സ്പീക്കറിന്റെ അനുമതി ഇല്ലാതെ ആര്‍ട്ടിക്കിള്‍ 163 വായിച്ചത് ആര്‍ട്ടിക്കിള്‍ 174 ലംഘനമാണെന്ന് ജഗദീഷ് സിംഗ് ഖേഹര്‍, ദീപക് മിശ്ര, മദന്‍ ബി ലോകൂര്‍, എന്‍ വി രമണ, പിനാകി ചന്ദ്ര ഘോഷ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
  Published by:Anuraj GR
  First published: