• HOME
  • »
  • NEWS
  • »
  • india
  • »
  • Amit Shah Exclusive Interview| കശ്മീരിലെ ആർട്ടിക്കിൾ 370 പിൻവലിക്കൽ മുതൽ അയോധ്യയിലെ രാമക്ഷേത്രം വരെ: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

Amit Shah Exclusive Interview| കശ്മീരിലെ ആർട്ടിക്കിൾ 370 പിൻവലിക്കൽ മുതൽ അയോധ്യയിലെ രാമക്ഷേത്രം വരെ: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ

ആം ആദ്മി ഭരണത്തിൽ പഞ്ചാബിലെ ക്രമസമാധാനനില താറുമാറായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  • Share this:
അഹമ്മദാബാദ്: ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 ഒഴിവാക്കിയതുമുതൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണം വരെ ബിജെപി നടപ്പാക്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി അമിത് ഷാ. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നെറ്റ് വർക്ക് 18 എംഡിയും ഗ്രൂപ്പ് എഡ‍ിറ്റർ ഇൻ ചീഫുമായ രാഹുൽ ജോഷിക്ക് അനുവദിച്ച 'ഗുജറാത്ത് അധിവേശൻ' - പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം നടപ്പാക്കി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തു. മോദി അയോധ്യയിൽ ഭൂമി പൂജ നടത്തി. ഇപ്പോൾ അവിടെ രാമക്ഷേത്രം നിർമിക്കുകയാണ്''- അമിത് ഷാ പറഞ്ഞു.

Also Read- Amit Shah Exclusive Interview| ഏകീകൃത സിവിൽ കോഡ് ബിജെപി നടപ്പാക്കുമെന്ന് അമിത് ഷാ ന്യൂസ് 18നോട്

ഗുജറാത്തിൽ എതിരാളികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ അമിത് ഷാ പരിഹസിച്ചു. ''സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നൽകുമെന്ന വാഗ്ദാനം പരിഹാസമാണ്. 1960 മുതൽ ഇവിടെ സൗജന്യ പ്രാഥമിക വിദ്യാഭ്യാസം നിലനിൽക്കുകയാണ്. ഇവിടെ എന്താണ് നടക്കുന്നതെന്നു പോലും അവർക്കറിയില്ല''- ആഭ്യന്തരമന്ത്രി പറഞ്ഞു.



ആം ആദ്മി ഭരണത്തിൽ പഞ്ചാബിലെ ക്രമസമാധാനനില താറുമാറായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി. മുൻപ് കേന്ദ്ര സേനകള്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തിനെതിരെ പോരാടി. ഇപ്പോൾ ജമ്മു കശ്മീർ പൊലീസ് ഭീകരവാദത്തിനെതിരെ പോരാടുന്നു. ഇതാണ് കശ്മീരിലെ മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മതേതര രാജ്യത്ത് എല്ലാ പൗരന്മാരും  തുല്യമായ നിയമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Also Read- Amit Shah Exclusive Interview| 'ഗുജറാത്തിൽ റെക്കോഡ് സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തും': അമിത് ഷാ

ഏകീകൃത സിവിൽ കോഡിനെ പിന്തുണക്കുന്നോ ഇല്ലയോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ''1950 മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ഞങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. യാതൊരു മതേതര രാജ്യത്തും എല്ലാ മതവിഭാഗങ്ങളിലും പെടുന്ന പൗരന്മാർക്ക് നിയമങ്ങൾ തുല്യമായിരിക്കണം. ഇതാണ് ഞങ്ങളുടെ വാഗ്ദാനം. ഞങ്ങൾ അത് നടപ്പാക്കും'' - അദ്ദേഹം പറഞ്ഞു.

ഹിമാചൽ പ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയായി ജയ്റാം താക്കൂർ തുടരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ജയ്റാം താക്കൂർ ആണ് പാര്‍ട്ടിയെ നയിക്കുന്നത്. ബിജെപി അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by:Rajesh V
First published: