നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • COVID 19 | കീഴടങ്ങാതെ കൊറോണ; രോഗബാധിതർ നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലെത്തിയത് രണ്ടു ദിവസത്തിനുള്ളിൽ

    COVID 19 | കീഴടങ്ങാതെ കൊറോണ; രോഗബാധിതർ നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലെത്തിയത് രണ്ടു ദിവസത്തിനുള്ളിൽ

    മൂന്നു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിൽ നിന്ന് നാലു ലക്ഷത്തിലേക്കും രണ്ടു ദിവസം കൊണ്ട് നാലു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലേക്കും കൊറോണ വൈറസ് ബാധിതരുടെ എണ്ണം എത്തിയിരിക്കുകയാണ്.

    News18

    News18

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: ലോകം മുഴുവൻ എതിരു നിന്നിട്ടും കീഴടങ്ങാതെ മഹാമാരിയായ കോറോണ വൈറസ്. അമേരിക്കയിലെ ജോൺ ഹോപ്കിൻസ് സർവകലാശാലയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ജോൺ ഹോപ്കിൻസ് സർവകലാശാല നൽകുന്ന വിവരങ്ങൾ അനുസരിച്ച് കോവിഡ് 19 ബാധിതരുടെ എണ്ണം നാലു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് എത്തിയത് വെറും രണ്ടു ദിവസത്തിനുള്ളിൽ.

      ലോകത്തിലെ 170 രാജ്യങ്ങളിൽ നിലവിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019 ഡിസംബർ 31ന് ആണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഡിസംബർ 31 മുതൽ 67 ദിവസമെടുത്താണ് കൊറോണ വൈറസ് ഒരു ലക്ഷം പേരിലേക്ക് എത്തിയത്. പിന്നീട് 11 ദിവസം കൊണ്ടായിരുന്നു അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗമെത്തിയത്.

      You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]

      പിന്നീട്‌ വെറും നാലുദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നു ലക്ഷത്തിലേക്ക് എത്തിയത്. മൂന്നു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിൽ നിന്ന് നാലു ലക്ഷത്തിലേക്കും രണ്ടു ദിവസം കൊണ്ട് നാലു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലേക്കും കൊറോണ വൈറസ് ബാധിതരുടെ എണ്ണം എത്തിയിരിക്കുകയാണ്.

      അതേസമയം, രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഇപ്പോൾ ഒന്നാമത്. ഇറ്റലിയെയും ചൈനയെയും മറികടന്നാണ് ഇറ്റലി രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാമത് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള മരണനിരക്ക് വ്യാഴാഴ്ച രാത്രി 11.45 വരെ 22,993 ആയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം രാവിലെ പുലർന്നപ്പോഴേക്കും മരണസംഖ്യ 24, 057ലേക്കെത്തി.

      ജോൺ ഹോപ്കിൻസ് സർവകലാശാല പുറത്തുവിടുന്ന കണക്ക് അനുസരിച്ച് ഇതുവരെ 727 പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 20 പേരാണ് ഇതുവരെ ഇന്ത്യയിൽ മരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 633 പേർ രോഗബാധിതരായുണ്ട്. 19 പേരാണ് മരിച്ചത്.



      Published by:Joys Joy
      First published:
      )}