നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നീരവ് മോദിയുടെ പെയിന്‌‍റിംഗ് ശേഖരം ലേലം ചെയ്തു; രവിവര്‍മ്മ ചിത്രം ഉള്‍പ്പെടെ വിറ്റുപോയത് 38 കോടിക്ക്

  നീരവ് മോദിയുടെ പെയിന്‌‍റിംഗ് ശേഖരം ലേലം ചെയ്തു; രവിവര്‍മ്മ ചിത്രം ഉള്‍പ്പെടെ വിറ്റുപോയത് 38 കോടിക്ക്

  14 കോടി രൂപയ്ക്കാണ് രവിവര്‍മ്മ ചിത്രം വിറ്റത്. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു കോടി രൂപയാണ് അധികമായി ലഭിച്ചത്

  ആദായ നികുതി വകുപ്പ് ലേലത്തിനു വച്ച രാജാ രവിവർമ്മയുടെ പെയിന്റിംഗ്.

  ആദായ നികുതി വകുപ്പ് ലേലത്തിനു വച്ച രാജാ രവിവർമ്മയുടെ പെയിന്റിംഗ്.

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: വായ്പാത്തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്ത 68 പെയിന്റിംഗുകള്‍ ആദായ നികുതി വകുപ്പ് ലേലം ചെയ്തത് 38 കോടി രൂപയ്ക്ക്. ഇന്ത്യയിലെ വിഖ്യാത ചിത്രകാരനായ രാജാ രവി വര്‍മ്മ വരച്ചതുള്‍പ്പെടെയുള്ള പെയിന്റിംഗുകളാണ് ആദായ നികിതി വകുപ്പ് ലേലത്തിനു വച്ചത്.

   14 കോടി രൂപയ്ക്കാണ് രവിവര്‍മ്മ ചിത്രം വിറ്റത്. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു കോടി രൂപ അധികമായി ലഭിച്ചു. ബാക്കിംഗ്ഹാമിലെ മൂന്നാമത്തെ ആര്‍ച്ച് ഡ്യൂക്കിനെ തിരുവിതാംകൂര്‍ രാജാവ് സ്വാഗതം ചെയ്യുന്ന ചിത്രമായിരുന്നു മോദിയുടെ ശേഖരത്തിലുണ്ടായിരുന്നത്. 1881 ലാണ് രാജാ രവിവര്‍മ്മ ഈ ചിത്രം വരച്ചത്. രണ്ടാം ഘട്ട ലേലത്തില്‍ ജോഗന്‍ ചൗധരിയുടെ പെയിന്റിംഗ് 46 ലക്ഷത്തിനും വി.എസ് ഗെയ്‌ത്തോഡ് വരച്ച ചിത്രം 22 കോടിക്കുമാണ് ലേലത്തില്‍ പോയത്.

   Also Read അദ്വാനിക്കു പിന്നാലെ ജോഷിയും ഔട്ട്: മത്സരിക്കേണ്ടെന്ന് പാർട്ടി ആവശ്യപ്പെട്ടു

   പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് വജ്ര വ്യാപാരിയായിരുന്ന നീരവ് മോദി നടത്തിയത്. ഇതേത്തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആഡംബര ഫ്ളാറ്റ് ഉള്‍പ്പെടെ 637 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ ഫ്ളാറ്റ്, ആഭരണങ്ങള്‍, അഞ്ച് ബാങ്ക് നിക്ഷേപങ്ങള്‍, ആഡംബര വസ്തുക്കള്‍ എന്നിവയും കണ്ടുകെട്ടിയിരുന്നു.

   First published:
   )}