നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Indian Railway | ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചു വരുന്നു; ഇനി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം

    Indian Railway | ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചു വരുന്നു; ഇനി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം

    നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ചെന്നൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. നവംബര്‍ ഒന്ന് മുതല്‍ സതേര്‍ണ്‍ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും.

      പിന്നീട് നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനാണ് റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രികര്‍ക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്.

      നവംബര്‍ ഒന്ന് മുതല്‍ ജനറല്‍ കോച്ചുകള്‍ ലഭ്യമാകുന്ന തീവണ്ടികള്‍ ഇവയാണ്.

      06607- കണ്ണൂര്‍ -കോയമ്പത്തൂര്‍
      06608- കോയമ്പത്തൂര്‍ -കണ്ണൂര്‍
      06305-എറണാകുളം-കണ്ണൂര്‍
      06306- കണ്ണൂര്‍ -എറണാകുളം
      06308- കണ്ണൂര്‍-ആലപ്പുഴ
      06307-ആലപ്പുഴ-കണ്ണൂര്‍
      06326-കോട്ടയം-നിലമ്പൂര്‍ റോഡ്
      06325-നിലമ്പൂര്‍ റോഡ്-കോട്ടയം
      06304-തിരുവനന്തപുരം-എറണാകുളം
      06303- എറണാകുളം-തിരുവനന്തപുരം
      06302- തിരുവനന്തപുരം-ഷൊര്‍ണൂര്‍
      06301-ഷൊര്‍ണൂര്‍-തിരുവനന്തപുരം
      02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
      02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
      06268-രാമേശ്വരം-തിരുച്ചിറപ്പള്ളി
      02627-തിരുച്ചിറപ്പള്ളി-രാമേശ്വരം
      06089- ചെന്നൈ സെന്‍ട്രല്‍ ജോലാര്‍പ്പേട്ട
      06090-ജോലാര്‍പ്പേട്ട-ചെന്നൈ സെന്‍ട്രല്‍
      06342-തിരുവനന്തപുരം-ഗുരുവായൂര്‍
      06341-ഗുരുവായൂര്‍ -തിരുവനന്തപുരം
      06366-നാഗര്‍കോവില്‍ കോട്ടയം
      06844- പാലക്കാട് ടൗണ്‍ -തിരുച്ചിറപ്പള്ളി
      06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍

      ട്രെയിന്‍ യാത്രാ നിരക്കുകളിലും നവംബര്‍ ഒന്ന് മുതല്‍ വ്യത്യാസം വരും. എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക.

      പിന്നീട് ഘട്ടംഘട്ടമായി മറ്റ് എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളിലും ജനറല്‍ കോച്ചുകള്‍ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളില്‍ മാത്രമാണ് നിലവില്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളുള്ളത്.

      Kerala Rains | സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക്(Heavy Rain) സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(Yellow Alert) പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 25 ദിവസം വൈകിയാണ് തുലാവര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

      കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

      Also Read- Kerala Rains| മഴക്കെടുതിയിൽ 55 മരണമെന്ന് മന്ത്രി; മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം; സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

      ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31വരെ വരെയാണ് തുലാവര്‍ഷ മഴയായി കണക്കാക്കുന്നത്. പ്രവചന പ്രകാരം 92 ദിവസത്തില്‍ ലഭിക്കേണ്ട മഴ 491.6 mm ആണ്. എന്നാല്‍ ശനിയാഴ്ച വരെ കേരളത്തില്‍ ലഭിച്ചത് 523.9 മില്ലീമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും പ്രവചിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു കഴിഞ്ഞു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തുലാവര്‍ഷ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ലഭിച്ചു കഴിഞ്ഞു.

      Also Read-Rain Alert | മഴ മുന്നറിയിപ്പിൽ വീഴ്ച സംഭവിച്ചത് ആർക്ക്? കേന്ദ്രത്തിനോ, സംസ്ഥാനത്തിനോ?

      ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന സീസണ്‍ ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യുന മര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഇത്തവണ തുലാവര്‍ഷം കേരളത്തില്‍ സാധാരണയില്‍ കൂടുതലായിരിക്കുമെന്ന് സൂചന നല്‍കിയിരുന്നു.
      Published by:Karthika M
      First published:
      )}