• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എസ് പി ജി സുരക്ഷ ഇനി മോദിക്ക് മാത്രം

പ്രത്യേക പരിശീലനം ലഭിച്ച മൂവായിരത്തോളം കമാൻഡോകളാണ് ഇപ്പോൾ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലുള്ളത്.

News18 Malayalam | news18
Updated: November 8, 2019, 11:27 PM IST
എസ് പി ജി സുരക്ഷ ഇനി മോദിക്ക് മാത്രം
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: November 8, 2019, 11:27 PM IST IST
  • Share this:
സോണിയ - രാഹുൽ - പ്രിയങ്ക ഗാന്ധിമാർക്കുള്ള എസ്‌പിജി സുരക്ഷ പിൻവലിച്ചതോടെ ഇങ്ങനെയൊരു പരിഹാസമാണ് ഉയരുന്നത്. നരേന്ദ്ര മോദിക്ക് മാത്രമാണ് ഇപ്പോൾ രാജ്യത്ത് എസ്‌പിജി സുരക്ഷയുള്ളത്. അത് മോദി പ്രധാനമന്ത്രിയായത് കൊണ്ടാണ്. പ്രധാനമന്ത്രിമാർക്കും മുൻ പ്രധാനമന്ത്രിമാർക്കും സുരക്ഷ ഉറപ്പാക്കാനാണ് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പെന്ന പ്രത്യേക സുരക്ഷാവിഭാഗം രൂപീകരിച്ചത്. 1984ൽ ഇന്ദിര ഗാന്ധിയെ സ്വന്തം സുരക്ഷസൈനികർ തന്നെ വെടിവെച്ച് കൊന്നപ്പോഴായിരുന്നു ഇത്. സോണിയ ഗാന്ധിയോ മക്കളോ ഇന്ത്യൻ പ്രധാനമന്ത്രിമാരായിട്ടില്ല. പിന്നെയെങ്ങനെ അവർക്ക് എസ്‌പിജി സംരക്ഷം ലഭിച്ചു എന്നാണ് അതിശയിക്കേണ്ടത്. ഇതുവരെ എസ്‌പിജി സുരക്ഷ ഇവർക്ക് ലഭിച്ചിരുന്നത് നിയമപരമായി തന്നെ. 88ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എസ്‌പിജി സുരക്ഷാ പരിധിയിൽ വന്നത്.

ഇപ്പോൾ പിൻവലിച്ചത് എന്തുകൊണ്ട്

സോണിയ ഗാന്ധിക്കും രാഹുലിനും പ്രിയങ്കയ്ക്കുമുള്ള സുരക്ഷാഭീഷണി കുറഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എസ്‌പിജി സുരക്ഷ പിൻവലിച്ച് സിആർപിഎഫിന്‍റെ ഇസെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്. ഇസെഡ് പ്ലസ് സുരക്ഷയെന്നത് അത്ര ചെറിയ സുരക്ഷയൊന്നുമല്ല. ബ്ലാക് ക്യാറ്റ്സ് അടക്കമുള്ള കമാൻഡോകൾ സുരക്ഷയ്ക്ക് ചുറ്റുമുണ്ടാകും. രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രിക്കടക്കമുള്ള സുരക്ഷ ഇസെഡ് പ്ലസാണ്. പക്ഷേ, ഈ നടപടിയിൽ കോൺഗ്രസിന് കടുത്ത അമർഷമുണ്ട്. സോണിയ ഗാന്ധിയുടെയും രാഹുൽ - പ്രിയങ്ക ഗാന്ധിമാരുടെയും സുരക്ഷയിൽ കേന്ദ്രസർക്കാർ വൻവീഴ്ച വരുത്തിയെന്നാണ് ഇവരുടെ ആരോപണം. ഇതിൽ ഗൂഡാലോചനയുണ്ടെന്ന ആരോപണം പോലും ഉന്നയിച്ചിട്ടുണ്ട്. ഇരുപത്തിയെട്ട് വർഷം ഗാന്ധി കുടുംബത്തിന് എസ്‌പിജി സുരക്ഷയുണ്ടായിരുന്നു.

നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിൻവലിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

തീരുമാനം രാഷ്ട്രീയപ്രേരിതമോ

അങ്ങനെയാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഈ ആരോപണം ഉന്നയിച്ച് ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും നടത്തി. വിവിധ സുരക്ഷ ഏജൻസികൾ നടത്തിയ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സർക്കാരിന്‍റെ വാദം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ എസ്‌പിജി സുരക്ഷയും അടുത്തിടെ പിൻവലിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാർക്ക് സ്ഥാനമൊഴിഞ്ഞ് ഒരു വർഷത്തേക്ക് എസ്‌പിജി സുരക്ഷയെന്നാണ് നിയമം. സുരക്ഷ ഭീഷണിയുണ്ടെങ്കിൽ അത് നീട്ടി നൽകും. അങ്ങനെയാണ് മൻമോഹൻസിങിന് രണ്ട് മാസം മുമ്പ് വരെ എസ്‌പിജി സുരക്ഷ ലഭിച്ചിരുന്നത്. സോണിയ ഗാന്ധിക്കും കുടുംബത്തിനുമെന്ന പോലെ ഇപ്പോൾ മൻമോഹൻ സിങിനും അത്ര വലിയ സുരക്ഷ ഭീഷണിയില്ലെന്നാണ് കേന്ദ്രസർക്കാർ കണ്ടെത്തിയിരിക്കുന്നത്. മൻമോഹൻ സിങിന്‍റെ എസ്‌പിജി സുരക്ഷ പിൻവലിച്ചപ്പോഴും കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. അന്ന് പക്ഷേ ആരും പ്രതിഷേധവുമായി റോഡിലിറങ്ങിയില്ലെന്ന് മാത്രം. സർക്കാരിന്‍റെ തീരുമാനത്തിൽ രാഷ്ട്രീയമുണ്ടോയെന്ന് രേഖകൾ പരിശോധിച്ചാൽ മാത്രമേ വ്യക്തമാകു. എന്നാൽ കോൺഗ്രസിന്‍റെ പ്രതിഷേധത്തിൽ അത് എന്തായാലുമുണ്ട്.

Loading...

എന്തിന് പരാതി

എസ്‌‌പിജി നിയമത്തിൽ അടുത്തിടെ പുതിയ ഭേദഗതി വരുത്തിയിരുന്നു. പ്രത്യേക സുരക്ഷയുടെ കീഴിലുള്ളവർ എവിടെ പോയാലും അവരെ പിന്തുടരണം എന്നതായിരുന്നു ഭേദഗതി. ഇതിന് കാരണമുണ്ട്, രാഹുൽ ഗാന്ധിയും പ്രിയങ്കയും പലപ്പോഴും എസ്‌പിജി സുരക്ഷ വേണ്ടെന്ന് വച്ച യാത്രകൾ നടത്തിയിരുന്നു. അതും വിദേശത്തേക്ക്. രാഹുൽ ഗാന്ധി നടത്തിയ 156 വിദേശ യാത്രകളിൽ 143 എണ്ണത്തിലും എസ്‌പിജി സുരക്ഷ ഇല്ലാതെയായിരുന്നു. പ്രിയങ്ക ഗാന്ധി എസ്‌പിജി സുരക്ഷ ഒഴിവാക്കി 21 തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. പ്രിയങ്ക ഡൽഹിയിൽ പോലും മുന്നൂറിലധികം തവണ എസ്‌പിജി സുരക്ഷയില്ലാതെ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രകൾ കാരണമാണ് സർക്കാർ ഭേദഗതി കൊണ്ടുവന്നത്. പക്ഷേ, അന്നും കോൺഗ്രസ് വിമർശിച്ചിരുന്നു. രാഹുലും പ്രിയങ്കയും എവിടെയൊക്കെ പോകുന്നുവെന്ന് അറിയാനാണ് സർക്കാർ എസ്‌പിജി നിയമത്തിൽ ഭേദഗതി വരുത്തിയതെന്നായിരുന്നു അന്ന് കുറ്റപ്പെടുത്തിയത്. വിദേശത്തും സ്വദേശത്തും ഇത്തരം ചില യാത്രകൾ നടത്തുമ്പോൾ ഒരു സുരക്ഷയും വേണ്ടെന്ന് വയ്ക്കുന്നവർ സുരക്ഷ ഒരൽപം കുറച്ചതിനെതിരെ എന്തിനാണ് ഇത്ര വലിയ പരാതി പറയുന്നത്.

പ്രധാനമന്ത്രിയും എസ്‌പിജിയും

പ്രത്യേക പരിശീലനം ലഭിച്ച മൂവായിരത്തോളം കമാൻഡോകളാണ് ഇപ്പോൾ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലുള്ളത്. പ്രധാനമന്ത്രിക്ക് പുറമേ രണ്ടോ മൂന്നോ മുൻ പ്രധാനമന്ത്രിമാർക്കും ഗാന്ധി കുടുംബത്തിനും മുമ്പ് ഒരേസമയം എസ്‌പിജി സുരക്ഷ ഒരുക്കിയിരുന്നു. ആർപിഎഫ് ഉൾപ്പെടെയുള്ള പൊലീസ് അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നാണ് എസ്‌പിജിയിലേക്ക് കമാൻഡോകളെ റിക്രൂട്ട് ചെയ്യുന്നത്. കാവൽ വേണ്ട വിവിഐപികൾ ഇല്ലെങ്കിലും എസ്‌പിജി കമാൻഡോകളെ അവരുടെ പഴയ യൂണിറ്റുകളിലേക്ക് മടക്കി അയയ്ക്കാൻ സാധിക്കില്ല. അപ്പോൾ പിന്നെ ഈ മൂവായിരം പേരെയും ഒരു വ്യക്തിയുടെ മാത്രം സുരക്ഷയ്ക്കായി നിലനിർത്തുമോ. ആ തീരുമാനം സർക്കാരിന് വിടുന്നു. ഇപ്പോഴത്തെ തീരുമാനം കൊണ്ട് കാഴ്ചയിലുണ്ടാകാൻ പോകുന്ന മാറ്റം കൂടി പറഞ്ഞ് നിർത്താം. ഇനി സോണിയഗാന്ധിക്കും രാഹുലിനും പ്രിയങ്കയ്ക്കും ചുറ്റും സഫാരി സൂട്ട് അണിഞ്ഞ കമാൻഡോകളാകില്ല കറുപ്പോ കാക്കിയോ യൂണിഫോം അണിഞ്ഞ അർദ്ധസൈനികരാകും.​
First published: November 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...