• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

INFO: മനസ്സില്ലാമനസ്സോടെ സ്ഥാനാർഥിയായി; കോട്ടയിൽ അട്ടിമറി വിജയം നേടി; അടുത്ത ലോക്സഭാ സ്പീക്കർ ഓം ബിർള

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അടുത്ത ബന്ധം

news18
Updated: June 19, 2019, 8:31 AM IST
INFO: മനസ്സില്ലാമനസ്സോടെ സ്ഥാനാർഥിയായി; കോട്ടയിൽ അട്ടിമറി വിജയം നേടി; അടുത്ത ലോക്സഭാ സ്പീക്കർ ഓം ബിർള
ഓം ബിർള
news18
Updated: June 19, 2019, 8:31 AM IST
ന്യൂഡൽഹി: മുതിർന്ന പാർലമെന്റേറിയനായ സുമിത്രാ മഹാജന്റെ പിൻഗാമിയായി ലോക്സഭാ സ്പീക്കർ പദത്തിലെത്തുന്ന ബിജെപി നേതാവാണ് രാജസ്ഥാനിൽ നിന്നുള്ള ഓം ബിർള. കോൺഗ്രസിന്റെ ഉരുക്കുകോട്ട തകർത്ത് തേരോട്ടം തുടങ്ങിയ ബിജെപി നേതാവ് ഇനി ലോക്സഭയുടെ അധ്യക്ഷനാകും. മനസ്സില്ലാ മനസ്സോടെ മത്സരിച്ച്, വമ്പനെ തറപ്പറ്റിച്ച് പാർലമെന്ററി രംഗത്ത് ജൈത്രയാത്ര തുടങ്ങിയ 56കാരന് പുതിയ പദവി ഭാരിച്ചതാകില്ലെന്ന് ഉറപ്പ്.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു രാജസ്ഥാനിലെ കോട്ട നിയമസഭാ മണ്ഡലം. ഇന്ന് ബിജെപി തട്ടകമായി മാറിയ കോട്ടയില്‍ നിന്നു തന്നെയാണ് ഓം ബിര്‍ള രണ്ടുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും. അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ ശാന്തിലാല്‍ ധാരിവാളിനെ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോട്ടയില്‍ പരാജയപ്പെടുത്തി ഓം ബിര്‍ള വെന്നിക്കൊടി നാട്ടിയത്. അക്കാലത്ത് കോണ്‍ഗ്രസ് ഒരിക്കലും പരാജയം പ്രതീക്ഷിക്കാത്ത മണ്ഡലമായിരുന്നു കോട്ട. എന്നാല്‍ ഓം ബിര്‍ള വന്നതോടെ കോൺഗ്രസിന് അടിപതറി.

1977ല്‍ ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ തോറ്റപോലെ, 2002ല്‍ ഉമര്‍ അബ്ദുല്ല ഗന്ദര്‍ബാളില്‍ തോറ്റ പോലെ കോട്ടയില്‍ 2003ല്‍ കോണ്‍ഗ്രസ് തോറ്റു. മുതിര്‍ന്ന ബിജെപി നേതാവ് എൽ കെ അദ്വാനി രാഷ്ട്രീയത്തില്‍ പയറ്റി തുടങ്ങിയതും കോട്ടയില്‍ നിന്നാണ്. അമ്പതുകളില്‍ നടന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയിലെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു അദ്വാനി. 2014ലും 2019ലും ഓം ബിര്‍ള കോട്ട ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇത്തവണ കോണ്‍ഗ്രസ് നേതാവ് രാംനാരായണന്‍ മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്.

ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 127 ആയി
Loading...

മൂന്നുതവണ രാജസ്ഥാൻ എംഎൽഎയായിരുന്നു ബിർള. മികച്ച സംഘാടകനായ ഓം ബിര്‍ള ബിജെപിയുടെ യുവജന വിഭാഗത്തിന്റെ കരുത്തനായ നേതാവായിരുന്നു. മാത്രമല്ല, സംഘടനാ തലത്തില്‍ ഒട്ടേറെ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പാർലമെന്ററി രംഗത്തെ 25 വർഷത്തെ അനുഭവ പരിചയമാണ് സ്പീക്കർ കസേരയിൽ ബിർളയെ എത്തിച്ചത്. ട്രഷറി ബെഞ്ചിലുള്ള പ്രോട്ടേം സ്പീക്കർ വീരേന്ദ്രകുമാറിന്റെയോ മനേക ഗാന്ധിയുടേയോ അത്ര സീനിയോറിറ്റി ഇല്ലെങ്കിലും സംഘടനക്കുള്ളിലുള്ള ശക്തമായ സ്വാധീനമാണ് ബിർളയെ പുതിയ പദവിയിലെത്തിച്ചത്.

കോട്ട ഗവ. കോളജിൽ നിന്ന് കോമേഴ്സിൽ ബിരുദമെടുത്ത ബിർള രാജസ്ഥാനിലെ പ്രമുഖരായ വൈശ്യ സമുദായത്തിൽ നിന്നുള്ള നേതാവാണ്. രാജസ്ഥാനിലെയും ഗുജറാത്തിലെയും സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവർത്തിച്ചിരുന്നതിന്റെ അനുഭവ സമ്പത്തും അദ്ദേഹത്തിന് കൈമുതലായുണ്ട്. 1992 മുതൽ 1995 വരെ രാജസ്ഥാൻ രാജ്യ സഹകാരി ഉപഭോക്ത് സംഘിന്റെ ചെയർമാനായിരുന്നു. നാഷണൽ കൺസ്യൂമേഴ്സ് കോ ഓപ്പറേറ്റീവ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റുമായിരുന്നു. പ്രധാനമന്ത്രി നരേനദ്രമോദി ഗുജറാത്തിൽ അധികാരത്തിലെത്തുംമുൻപേ മോദിയുമായും അമിത് ഷായുമായും ഒന്നിച്ചുപ്രവർത്തിച്ച നേതാവാണ് ബിർള. നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയാണ്. തെരഞ്ഞെടുപ്പ് രംഗത്ത് തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ അസാമാന്യ പാടവമുള്ള നേതാവാണ്. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡയുമായും അടുത്ത ബന്ധമാണുള്ളത്. തൊണ്ണൂറുകളിൽ നഡ്ഡ യുവമോർച്ച അധ്യക്ഷനായിരുന്നപ്പോൾ സഹപ്രവർത്തകനായിരുന്നു ബിർള.

First published: June 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...