• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

11.79 നിന്ന് 38.81 കോടിയിലേക്ക്; കഴിഞ്ഞ 7 വർഷത്തിനിടെ അമിത് ഷായുടെ സ്വത്തില്‍ മൂന്നിരട്ടി വർധന

ഗാന്ധിനഗറിലെ സ്ഥാനാർഥിയായ അമിത് ഷാ നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരക്കണക്കുകൾ ഉള്ളത്.

news18
Updated: March 31, 2019, 11:17 AM IST
11.79 നിന്ന് 38.81 കോടിയിലേക്ക്; കഴിഞ്ഞ 7 വർഷത്തിനിടെ അമിത് ഷായുടെ സ്വത്തില്‍ മൂന്നിരട്ടി വർധന
ഗാന്ധിനഗറിലെ സ്ഥാനാർഥിയായ അമിത് ഷാ നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരക്കണക്കുകൾ ഉള്ളത്.
  • News18
  • Last Updated: March 31, 2019, 11:17 AM IST IST
  • Share this:
ഗാന്ധിനഗർ: ഇക്കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സ്വത്തിൽ മൂന്നിരട്ടി വർധന. ഗാന്ധിനഗറിലെ സ്ഥാനാർഥിയായ അമിത് ഷാ നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരക്കണക്കുകൾ ഉള്ളത്.

സത്യവാങ്മൂലപ്രകാരം ഷായുടെയും ഭാര്യയുടെയും പേരിലുള്ള ആകെ സമ്പാദ്യം 38.81 കോടി ആയി ഉയർന്നിട്ടുണ്ട്. 2012 ൽ ഇത് 11.79 കോടി രൂപയായിരുന്നു. പാരമ്പര്യസ്വത്തു വകകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് സ്വത്ത് വിവരക്കണക്കുകൾ.

Also Read-രാഹുലിന്റെ ന്യായ് പദ്ധതിയിൽ ലഭിക്കുന്ന തുകയിൽ മുൻഭാര്യക്ക് ജീവനാംശം നൽകും: തൊഴിൽരഹിതനായ ഭർത്താവ് കോടതിയിൽ

അമിത് ഷായുടെ കൈവശം 20633 രൂപയും ഭാര്യയുടെ കയ്യില്‍ 72578 രൂപയും തുകയായുണ്ട്. ഇരുവരുടെയും പേരിൽ വിവിധ ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളിലായി 27.80 ലക്ഷം രൂപയും സ്ഥിര നിക്ഷേപമായി 9.80 ലക്ഷം രൂപയുമുണ്ട്. ആദായനികുതി തിരിച്ചടവ് പ്രകാരം 2.84 കോടി രൂപയുടെ വരുമാനമാണ് ഇരുവർക്കുമുള്ളത്. രാജ്യസഭാ എംപി ആയുള്ള ശമ്പളം, വസ്തുവകകളുടെ വാടക, കൃഷി എന്നിവയാണ് വരുമാനത്തിന്റെ സ്രോതസായി ഷാ വെളിപ്പെടുത്തിയിരിക്കുന്നത്.

2017 ല്‍ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചപ്പോൾ 34.31 കോടി രൂപയായിരുന്നു അമിത് ഷായുടെ സമ്പാദ്യം. ഇപ്പോഴത്തെ കണക്ക് പ്രകാരം രണ്ട് വര്‍ഷത്തിനിടെ 4.5 കോടി വർധന. തനിക്കോ ഭാര്യക്കോ സ്വന്തമായി ഒരു വാഹനം ഇല്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 31, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍