• HOME
  • »
  • NEWS
  • »
  • india
  • »
  • Rakesh Jhunjhunwala| 5000 രൂപ കൊണ്ട്‌ തുടങ്ങി ശതകോടീശ്വരനായ ബ്രില്യൻസ്

Rakesh Jhunjhunwala| 5000 രൂപ കൊണ്ട്‌ തുടങ്ങി ശതകോടീശ്വരനായ ബ്രില്യൻസ്

1985 ൽ ബോംബെ ഓഹരിവിപണി സൂചിക 150 പോയിന്റിൽ നിൽക്കുമ്പോഴാണ് ഓഹരി വിപണയിൽ ജുൻജുൻവാല തന്റെ മാന്ത്രികയാത്ര ആരംഭിക്കുന്നത്

  • Last Updated :
  • Share this:
    ഇന്ത്യൻ വാരൺ ബഫറ്റ് എന്നാണ് രാകേഷ് ജുൻജുൻവാല (Rakesh Jhunjhunwala)അറിയപ്പെട്ടിരുന്നത്. മാന്ത്രിക സ്പർശമുള്ള നിക്ഷേപകൻ എന്നാണ് ഫോബ്സ് ജുൻജുൻവാലയെ വിശേഷിപ്പിച്ചത്. തന്റേത് മാത്രമായ നിക്ഷേപ രീതി കൊണ്ട് ഇന്ത്യൻ ഓഹരി വിപണയിൽ അദ്ദേഹം സൃഷ്ടിച്ചത് മായാജാലം തന്നെയായിരുന്നു.

    1985 ൽ ബോംബെ ഓഹരിവിപണി സൂചിക 150 പോയിന്റിൽ നിൽക്കുമ്പോഴാണ് ജുൻജുൻവാല 5000 കൊണ്ട് ഓഹരി വിപണയിൽ തന്റെ മാന്ത്രികയാത്ര ആരംഭിക്കുന്നത്. ടൈറ്റൻ എന്ന ഓഹരിയിലുള്ള നിക്ഷേപമാണ് അദ്ദേഹത്തിന് ഏറ്റവും ലാഭകരമായത്.

    ബോംബെയിലെ ഇൻകം ടാക്സ് ഓഫീസിൽ കമ്മീഷണറായിരുന്നു രാകേഷ് ജുൻജുൻവാലയുടെ പിതാവ്. മാർവാഡി കുടുംബത്തിൽ ജനിച്ച രാകേഷ് കോളേജ് കാലത്തു തന്നെ ഓഹരി വിപണയിൽ ട്രേഡിങ് ആരംഭിച്ചിരുന്നു. സൈധനം കോളേജ് ഓഫ് കോമേഴ്സ് ആന്റ് എക്കണോമിക്സ് മുംബൈയിൽ നിന്നു ബിരുദം നേടിയതിനു ശേഷം അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ ഉപരിപഠനത്തിന് ചേരുന്നത്.

    Also Read- പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

    പിതാവ് സുഹൃത്തുക്കളുമായി നടത്തിയ ഓഹരിവിപണികളെ കുറിച്ചുള്ള ചർച്ചയാണ് ജുൻജുൻവാലയെ ആ രംഗത്തേക്ക് ആകൃഷ്ടനാക്കുന്നത്. വാർത്തകളാണ് ഓഹരികളെ ചലിപ്പിക്കുന്നതെന്നും സ്ഥിരമായി പത്രം വായിക്കണമെന്നുമായിരുന്നു പിതാവ് രാകേഷിന് നൽകിയ ഉപദേശം.


    'ബിഗ്ബുൾ ഓഫ് ദലാൽ സ്ട്രീറ്റ് ' എന്ന വിളിപ്പേരിലും, 'വാറൻ ബഫറ്റ് ഓഫ് ഇന്ത്യ' എന്ന പേരിലും അദ്ദേഹം ലോക പ്രശസ്തനായിരുന്നു. ടൈറ്റൻ, ക്രിസിൽ, അരബിന്ദോ ഫാർമ, പ്രജ് ഇൻ‍ഡസ്ട്രീസ്, എൻസിസി, ആപ്ടെക് ലിമിറ്റഡ്, അയൻ എക്സ്ചേഞ്ച്, എംസിഎക്സ്, ഫോർ‍ട്ടിസ് ഹെൽത്ത് കെയർ, ലുപിൻ, വിഐപി ഇൻ‍ഡസ്ട്രീസ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, റാലിസ് ഇൻ‍ഡ്യ, ജൂബിലന്റ് ലൈഫ് സയൻസസ് എന്നിവ ഈ അടുത്ത കാലത്ത് അദ്ദേഹം നിക്ഷേപം നടത്തിയ ഓഹരികളാണ്.

    അടുത്തിടെ ലോഞ്ച് ചെയ്ത കുറഞ്ഞ നിരക്കിലുള്ള എയർലൈനായ ആകാശ് എയർ രാകേഷ് ജുൻജുൻവാല സ്ഥാപിച്ചതാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം 5.8 ബില്യൻ ഡോളറാണ് ജുൻജുൻവാലയുടെ ആസ്തി.

    ആപ്ടെക് ലിമിറ്റഡ്, ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ചെയർമാനാണ്. ഇതിനു പുറമേ ഒട്ടേറെ കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗവും, ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ ഇന്റർനാഷനൽ മൂവ്മെന്റിന്റെ ഉപദേശകനുമാണ്.
    Published by:Naseeba TC
    First published: